പത്തനംതിട്ട: ജനവാസമില്ലാത്ത ദ്വീപുകൾ ഏറെയുള്ള ലക്ഷദ്വീപിൽ ആയുധ-മയക്കുമരുന്ന് സംഭരണത്തിന് ഉപയോഗിക്കുമെന്നത് കൊണ്ടാണ് ഭരണകൂടം അതീവജാഗ്രതയിലായതും നടപടികൾ സ്വീകരിച്ചതുമെന്ന് വസ്തുനിഷ്ഠമായ വിലയിരുത്തലുകളുമായി ബിജെപി ആറന്മുള മണ്ഡലം സെക്രട്ടറി സൂരജ് ഇലന്തൂർ. ഫേസ്‌ബുക്ക് പോസ്റ്റിലാണ് അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ തുറന്നെഴുതിയിരിക്കുന്നത്.
പോസ്റ്റിന്റെ പൂർണ്ണരൂപം:
പൗരത്വ ബിൽ പ്രക്ഷോഭം കഴിഞ്ഞു, കർഷക സമരം കഴിഞ്ഞു, ഹമാസിന് മനുഷ്യാവകാശങ്ങൾ നേടിക്കൊടുക്കുന്നതും കഴിഞ്ഞു…
ഇനി അടുത്തതായി പലരുടെയും നോട്ടം പതിഞ്ഞിരിക്കുന്നത് ലക്ഷദ്വീപിലേക്കാണ്..
ജീവിതത്തിന്റെ ഏതാണ്ട് ഇരുപത്തിയഞ്ചു വർഷങ്ങൾ ലക്ഷദ്വീപുമായും ദ്വീപ് നിവാസികളുമായും ബന്ധപ്പെട്ട് കിടക്കുന്നത് കൊണ്ടും എന്റെ അച്ഛൻ നീണ്ട 38 വർഷങ്ങൾ ലക്ഷദ്വീപ് അസ്‌മിനിസ്ട്രേറ്റിവ് ഡിപ്പാർട്ട്മെന്റ് ജീവനക്കാരനായിരുന്നത് കൊണ്ടും, അമ്മയെ കല്യാണം കഴിച്ചിട്ട് നേരെ കൊണ്ടുപോയത് ലക്ഷദ്വീപിലേക്കായത് കൊണ്ടും എന്റെ ചേച്ചിയുടെ ജനനശേഷം പിച്ച വെച്ചു നടന്നതുമുൾപ്പെടെ ലക്ഷദ്വീപിൽ ആയിരുന്നത് കൊണ്ടും അറിയാവുന്ന കാര്യങ്ങൾ പറയാതെ വയ്യല്ലോ..
അഡ്മിനിസ്ട്രേഷൻ ഭരണമുള്ള ലക്ഷദ്വീപിലേക്ക് കേന്ദ്രസർക്കാർ ഒരു ഗുജറാത്തിയായ പ്രഫുൽ പട്ടേലിനെ അഡ്മിനിസ്ട്രേറ്റർ ആയി നിയോഗിക്കുന്നു, കക്ഷി അവിടെ ചെന്ന് 97% മുസ്ലീങ്ങൾ പാർക്കുന്നയിടം മറ്റൊരു കാശ്മീരാക്കുന്നു എന്നിങ്ങനെയുള്ള രോദനങ്ങൾ ഒറ്റക്കും പെട്ടക്കും ഒക്കെ കേട്ടുതുടങ്ങിയപ്പോഴാണ് എന്താണ് സംഗതിയെന്ന് അവിടെത്തന്നെയുള്ള ആളുകളോട് അന്വേഷിച്ചത്. ആളുകൾ എന്ന് പറഞ്ഞാൽ അവിടെ ജോലി ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥരോടും പിന്നെ സുഹൃത്തുക്കളായ ദ്വീപ് വാസികളോടും…
ആകെ 32 ച:കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള ദ്വീപസമൂഹങ്ങളിൽ ജനവാസമുള്ള പതിനൊന്ന് ദ്വീപുകളും ജനവാസമില്ലാത്തത് അതിന്റെയിരട്ടിയുമാണ്… പ്രത്യേകവിഭാഗത്തിൽ പെടുത്തി അതീവ പരിപാലനം നടത്തിയാണ് ദ്വീപ് ജനതയെ രാജ്യം സംരക്ഷിച്ചു പോരുന്നത്.
ദ്വീപ് വിദ്യാർത്ഥികൾക്ക് പെൻസിൽ വരെ ഫ്രീയാണ് എന്ന് പറഞ്ഞാൽ അതിശയോക്തിയില്ല. പഠനം കഴിഞ്ഞാലുടൻ സർക്കാർ ജോലിയുൾപ്പെടെ നൽകി രാജ്യത്തിന്റെ മറ്റേതൊരു ഭാഗത്തേക്കാൾ കൂടുതൽ ശ്രദ്ധയും ആനുകൂല്യങ്ങളും നൽകിത്തന്നെയാണ് രാഷ്ട്രം ദ്വീപിനെ പരിപാലിച്ചു വരുന്നത്….
എന്നാൽ സമീപകാലങ്ങളിലുണ്ടായ ചില സംഭവങ്ങൾ ആഭ്യന്തരസുരക്ഷയെ ബാധിക്കുന്ന തലത്തിലേക്ക് എത്തിയപ്പോൾ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ 2019 മെയ് 28 ന് ഇന്ത്യൻ നേവി, കോസ്റ്റ് ഗാർഡ് ഇവരെയൊക്കെ വിളിച്ചു ചേർക്കുകയും മേഖലയിൽ ഇസ്ലാമിക സ്റ്റേറ്റിന്റെ സ്വാധീനം ഉള്ളതായി സംശയം രേഖപ്പെടുത്തുകയും ചെയ്തു. വേണ്ട സുരക്ഷാ നടപടികൾ സ്വീകരിക്കാനുള്ള തീരുമാനമെടുത്ത ആ അഡ്മിനിസ്ട്രേറ്ററുടെ പേര് ഫാറൂഖ് ഖാൻ എന്നായിരുന്നു.. ഗുജറാത്തിയൊന്നുമല്ല നേരത്തെ ജമ്മുകശ്മീരിന്റെ ലഫ്റ്റനന്റ് ഗവർണർ ആയിരുന്ന അതേ ഫാറൂഖ് ഖാൻ..
രണ്ട് തവണയാണ് ബോട്ടുകളിൽ മാരകായുധങ്ങളുമായി ലക്ഷദ്വീപ് തീരത്തേക്ക് വന്ന അജ്ഞാതരെ നേവിയും കോസ്റ്റ്ഗാർഡും പിടികൂടിയത്.
ശ്രീലങ്കയിൽ നിന്നും കടത്തിക്കൊണ്ട് വന്ന 3000 കോടി രൂപയുടെ മയക്കുമരുന്ന് ദ്വീപ് തീരങ്ങളിൽ വെച്ചു പിടികൂടിയത് രണ്ട് മാസം മുൻപെയാണ്, കൃത്യമായി പറഞ്ഞാൽ 2021 മാർച്ച് 25 ന്…
ജനവാസമില്ലാത്ത ദ്വീപുകൾ ഏറെയുള്ള അവിടെ ആയുധ-മയക്കുമരുന്ന് സംഭരണത്തിന് ഉപയോഗിക്കുമെന്നത് കൊണ്ടാണ് ഭരണകൂടം അതീവജാഗ്രതയിലായതും നടപടികൾ സ്വീകരിച്ചതും…
ഇനിയടുത്തത് ദ്വീപിലെ മദ്യനിരോധനം നീക്കിയെന്ന്… അങ്ങനെ കരയുന്നവരോട് ഒരു ചോദ്യം, നേരത്തെയെന്താ ദ്വീപിൽ മദ്യം ലഭിക്കില്ലായിരുന്നു എന്നാണോ?
നിരോധനമൊക്കെ ഒരു വശത്ത് നടക്കുമ്പോൾ കുടിക്കേണ്ടവർക്ക് അവിടെ ആവശ്യം പോലെ കിട്ടിയിട്ടുമുണ്ട്. അതിലൊന്നും ദ്വീപ് ജനതക്ക് യാതൊരു പരാതിയുമില്ല. അവരെ സംബന്ധിച്ച് ടൂറിസവും മൽസ്യബന്ധനവുമാണ് അവരുടെ വരുമാനമാർഗ്ഗം… ലോകത്തെ ഏറ്റവും മികച്ച സ്‌കൂബാ ഡൈവിംഗ് കേന്ദ്രവും ഏറ്റവും മനോഹരമായ കോറൽ സമൂഹങ്ങളും ലക്ഷദ്വീപിലാണ് അത്കൊണ്ട് തന്നെ അവിടെക്കെത്തുന്ന സഞ്ചാരികളെ അവർ സ്വാഗതം ചെയ്യുന്നുമുണ്ട്..
അത് മാത്രമല്ല തിരഞ്ഞെടുത്ത ചില ടൂറിസ്റ്റ് റിസോർട്ടുകളിൽ മാത്രമാണ് മദ്യമുപയോഗിക്കാൻ അനുമതി കൊടുത്തിരിക്കുന്നത്..
അത് മുസ്ലീം ജനതയുടെ തനതായ ജീവിതത്തിന് എതിരാണെന്ന് വാദിക്കുന്നവർ ഇതേ ലക്ഷദ്വീപിൽ പെട്ട മിനിക്കോയ് ദ്വീപിനോട് ചേർന്നുകിടക്കുന്ന മാലിദ്വീപിലേക്ക് നോക്കണം. (മിനിക്കോയ് ദ്വീപ് വാസികളുടെ ഭാഷയും ജീവിതരീതികളും 100% മുസ്ലീങ്ങൾ മാത്രമുള്ള മാലിദ്വീപിന് സമാനമാണ് ).
അവിടെയും ഇങ്ങനെ തന്നെയാണ്. ടൂറിസത്തെ ആശ്രയിച്ചുജീവിക്കുന്ന ഒരു പ്രദേശത്തെ നിയന്ത്രിതമായ ആനുകൂല്യങ്ങൾ മാത്രമാണ് അതൊക്കെ…
അടുത്തത് ബീഫ് നിരോധിച്ചു എന്ന്.. !!!
ഇതെഴുതുന്ന ഈ നിമിഷം വരെ ലക്ഷദ്വീപിൽ മാംസാഹാരം നിരോധിച്ചിട്ടില്ല. ആകെ ചെയ്തത് പോത്തായാലും കോഴിയായാലും ആടായാലും ഭക്ഷ്യാവശ്യങ്ങൾക്ക് വേണ്ടി കൊല്ലുമ്പോൾ പ്രാദേശിക ഭരണകൂടത്തിന്റെ അനുമതി തേടണമെന്ന നിർദേശം കൊടുത്തത് മാത്രമാണ്. വളരെ ചെറിയൊരു പ്രദേശത്തെ മാലിന്യ നിർമ്മാർജ്ജന-നിയന്ത്രണത്തിന്റെ ഭാഗമാണ് ഇത്..
ഇനിയാണ് ഏറ്റവും മികച്ച ആരോപണം.. ബിജെപി ഭരണകൂടം ദ്വീപിനെ കാവിവൽക്കരിക്കുന്നു !!!!
ശരിയാണ് 97% മുസ്ലീങ്ങളുള്ള ലക്ഷദ്വീപിനെ കാവിവൽക്കരിക്കാനാകും ലക്ഷദ്വീപ് കളക്ടറായി അസ്ഗർ അലി എന്ന യുവ ഐ എ എസുകാരനെ നരേന്ദ്രമോദി സർക്കാർ നിയോഗിച്ചത്…!!!!
ദ്വീപ് നിവാസികൾക്ക് ഇല്ലാത്ത പരാതിയും പ്രശ്നങ്ങളുമാണ് കേരളത്തിലെ ചിലർക്കുള്ളത്..
ലക്ഷദ്വീപിനെ വെറുതെ വിട്ടേക്കുക…
പോർച്ചുഗീസുകാരുടെ അധിനിവേശവും ടിപ്പു സുൽത്താന്റെ പടയോട്ടവും അതിജീവിച്ച ആ ജനത അവിടെ സമാധാനത്തോടെ ജീവിച്ചോട്ടെ….
—-സൂരജ് ഇലന്തൂർ —–
Post Your Comments