KeralaLatest News

‘മല്ലു കോൺഗ്രസ്സിലെ അൾട്രാ ഇടതുപക്ഷക്കാരൻ ആണ് സതീശൻ, ഹിന്ദുവിരുദ്ധത കൂടുതൽ പറഞ്ഞതിനാൽ സ്ഥാനം കിട്ടി’ – കുറിപ്പ്

ശബരിമല ആചാരം സ്ത്രീ വിരുദ്ധം ആണെന്നും, അത് തിരുത്തണം എന്നാണ് എന്റെ പക്ഷമെന്നും, അത് നിലനിർത്താൻ സമരം ചെയ്യുന്നവർ യാഥാസ്തികരായ പിന്തിരിപ്പന്മാരാണെന്നും പറഞ്ഞു.

എറണാകുളം: ആരാണ് ഹിന്ദുത്വ രാഷ്ട്രീയത്തെ കൂടുതൽ ശക്തമായി എതിർക്കുന്നത്, ആരാണ് സംഘപരിവാറിനെതിരെ എതിരെ കൂടുതൽ മൂർച്ചയുള്ള ആക്രമണം നടത്തുന്നത്, ആരാണ് ന്യൂനപക്ഷ താല്പര്യങ്ങളെ കൂടുതൽ ആവേശത്തോടെ സംരക്ഷിക്കുന്നത്, ആരാണ് പുരോഗമനാശയങ്ങൾക്ക് വേണ്ടി കൂടുതൽ വ്യഗ്രതയോടെ ഇടപെടുന്നത് എന്നൊക്കെയായിരിക്കും ഇനി വരുന്ന കാലത്തു കേരളത്തിൽ നടക്കാൻ പോകുന്നതെന്ന അഭിപ്രായവുമായി ശങ്കു ടി ദാസ്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:

വി.ഡി സതീശൻ പ്രതിപക്ഷ നേതാവാകുന്നതിനെ തലമുറ മാറ്റം എന്നല്ല വിളിക്കേണ്ടത് എന്ന് തോന്നുന്നു. അത് യഥാർത്ഥത്തിൽ കോൺഗ്രസ്സിന്റെ ശൈലീ മാറ്റത്തെ തന്നെയാണ് സൂചിപ്പിക്കുന്നത്. ശബരിമല വിഷയത്തിൽ പാർട്ടി നിലപാടല്ല തന്റേത് എന്ന് പരസ്യമായി പ്രഖ്യാപിച്ച ആളാണ് സതീശൻ. ശബരിമല ആചാരം സ്ത്രീ വിരുദ്ധം ആണെന്നും, അത് തിരുത്തണം എന്നാണ് എന്റെ പക്ഷമെന്നും, അത് നിലനിർത്താൻ സമരം ചെയ്യുന്നവർ യാഥാസ്തികരായ പിന്തിരിപ്പന്മാരാണെന്നും പറഞ്ഞു.

ഭജന സംഘങ്ങളുടെ കൂടെ കൂടി നാമം ജപിക്കൽ അല്ല കോൺഗ്രസ് സംസ്കാരം എന്ന് വിമർശിച്ചു. ഹിന്ദു വീടുകളിൽ കയറി മത വിദ്വേഷം ജനിപ്പിക്കുന്ന ലഘു ലേഖ വിതരണം ചെയ്ത മുജാഹിദ് പ്രവർത്തകർക്ക് എതിരെ കേസ് എടുത്തപ്പോൾ സർക്കാരിനു എതിരെ ആഞ്ഞടിച്ചിരുന്നു സതീശൻ. ലഘുലേഖ വിതരണം ചെയ്യുന്നത് വിശ്വാസ സ്വാതന്ത്ര്യം ആണെന്നും മതം പ്രചരിപ്പിക്കാൻ അവർക്ക് അവകാശം ഉണ്ടെന്നും വാദിച്ചു.

വൈക്കം മൗലവിയും മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബും ഇ. മൊയ്തു മൗലവിയും പ്രചരിപ്പിച്ച അതെ പുരോഗമന ആശയങ്ങൾ ആണ് മുജാഹിദുകൾ ജനങ്ങളിൽ എത്തിക്കുന്നത് എന്ന് വരെ പ്രസംഗിച്ചു. ദേവസ്വം ബോർഡ്‌ വഴി സർക്കാർ ഹിന്ദു ക്ഷേത്രങ്ങൾ കൊള്ളയടിക്കുകയാണ് എന്ന ആക്ഷേപത്തിന് എതിരെ നിയമസഭയിൽ വിശദീകരണം നടത്തി ക്ഷേത്ര വരുമാനം സർക്കാർ എടുക്കുന്നില്ല എന്ന് സ്ഥാപിക്കാൻ ശ്രമിച്ചത് സിപിഎം നേതാക്കൾ അല്ല, വി.ഡി. സതീശൻ ആണ്.

അതായത് മല്ലു കോൺഗ്രസ്സിലെ അൾട്രാ ഇടതുപക്ഷക്കാരൻ ആണ് സതീശൻ.
കുറി തൊടാത്ത, അമ്പലത്തിൽ പോവാത്ത, ഹിന്ദു ആയി സ്വയം ഐഡന്റിഫൈ ചെയ്യാത്ത മതേതര പുരോഗമനൻ.
ഒരു ഹിസ്റ്ററി ട്രിവ്യ പറയാം. 1995 മാർച്ച്‌ മാസത്തിലാണ് കെ. കരുണാകരൻ മുഖ്യമന്ത്രി പദം ഒഴിയുന്നത്. അതിൽ പിന്നെ കേരളത്തിൽ കുറി തൊടുന്ന, അമ്പലത്തിൽ പോവുന്ന, സ്വയം ഹിന്ദു ആയി ഐഡന്റിഫൈ ചെയ്യുന്ന ഒരു മുഖ്യമന്ത്രി ഉണ്ടായിട്ടില്ല.

അതായത്, കഴിഞ്ഞ 26 കൊല്ലമായി കേരളത്തിൽ ഒരു വിശ്വാസി ഹിന്ദുവിന് മുഖ്യമന്ത്രി ആവാനായിട്ടില്ല എന്ന്. രമേശ്‌ ചെന്നിത്തല ആ വഴിക്കുള്ള കോൺഗ്രസ്സിന്റെ ലാസ്റ്റ് ബസ് ആയിരുന്നു. അതൊരിക്കലും അധികാരത്തിന്റെ സ്റ്റാൻഡിൽ എത്തില്ലെന്ന് കോൺഗ്രസ്സ് തിരിച്ചറിഞ്ഞിരിക്കുന്നു. സതീശൻ പുതിയ റൂട്ട് ആണ്.
ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുയോജ്യമായ ശരിയായ ഇടതുപക്ഷം സി.പി.എം അല്ല, നെഹ്‌റൂവിയൻ സോഷ്യലിസം പിന്തുടരുന്ന കോൺഗ്രസ്സ് ആണ് എന്ന വാദത്തിന്റെ പ്രയോഗ സാധ്യതയാണ് കോൺഗ്രസ്സ് അയാളിലൂടെ പരീക്ഷിക്കാൻ ശ്രമിക്കുന്നത്.

സംഘിത്തല പോലുള്ള വട്ടപ്പേരുകളിൽ തളച്ചു മൃദു ഹിന്ദുത്വം ആരോപിക്കാവുന്ന നേതാക്കൾ എന്ന അപകടം മാറുന്ന ഡെമോഗ്രഫിയെ നന്നായി മനസിലാക്കുന്ന കോൺഗ്രസ്സിന്റെ പുതു തലമുറ ഉൾക്കൊണ്ടിരിക്കുന്നു എന്നാണത് തെളിയിക്കുന്നത്.
അത് കൊണ്ടാണ് സതീശന് വേണ്ടി യുവ നേതാക്കൾ ഒറ്റക്കെട്ടായി ലോബിയിങ്ങിന് ഇറങ്ങിയത്. രണ്ടു ഇടതിൽ ആരാണ് വലിയ ഇടത് അഥവാ ആരാണ് കേരളത്തിലെ ‘ശരിക്കുള്ള’ ഇടതുപക്ഷം എന്നതാണ് ഇനി നടക്കാനിരിക്കുന്ന മത്സരം.

ആരാണ് ഹിന്ദുത്വ രാഷ്ട്രീയത്തെ കൂടുതൽ ശക്തമായി എതിർക്കുന്നത്,
ആരാണ് സംഘപരിവാറിനെതിരെ എതിരെ കൂടുതൽ മൂർച്ചയുള്ള ആക്രമണം നടത്തുന്നത്, ആരാണ് ന്യൂനപക്ഷ താല്പര്യങ്ങളെ കൂടുതൽ ആവേശത്തോടെ സംരക്ഷിക്കുന്നത്, ആരാണ് പുരോഗമനാശയങ്ങൾക്ക് വേണ്ടി കൂടുതൽ  വ്യഗ്രതയോടെ ഇടപെടുന്നത് എന്നൊക്കെയായിരിക്കും സ്വാഭാവികമായും മത്സരയിനങ്ങൾ. ഇത് കോൺഗ്രസ്സിലെ തലമുറ മാറ്റം മാത്രമല്ല.
കേരള രാഷ്ട്രീയത്തിന്റെ ഗതി മാറ്റം കൂടിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button