ഇറ്റലി : മൊത്താറേണ പര്‍വതനിരയില്‍ കേബിള്‍ കാര്‍ തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരിച്ച യാത്രക്കാരുടെ എണ്ണം 14 ആയി . ലാഗോ മജോരെ തടാകക്കരയിലെ സ്ട്രേസാ പട്ടണത്തില്‍ നിന്ന് മൊത്തറേണ മലമുകളിലേക്കുള്ള കേബിള്‍ കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്.
പൈന്‍ മരങ്ങള്ക്കിടയിലേക്കാണ് കേബിള്‍ കാര്‍ തകര്‍ന്നു വീണത്. അപകടത്തില്‍ മരിച്ചവരില്‍ അഞ്ച് പേര് ഇസ്രേലി പൗരന്മാരാണെന്ന് ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
2016ല്‍ ആല്ഫിലാന്ഡിലെ റൈഡിംഗിനുള്ള കേബിള്‍ ലൈനുകള്‍ പുതുക്കുപ്പണിതിരുന്നതായും ലോക്ഡൗണ്‍ പിന്‍വലിച്ചശേഷം അടുത്തകാലത്താണു സ്കൈ ലിഫ്റ്റ് പ്രവര്‍ത്തനക്ഷമമായതെന്നും കന്പനി വക്താവ് വാള്‍ട്ടര്‍ മിലാന് പറഞ്ഞു.
Post Your Comments