തിരുവനന്തപുരം: 15ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് പുതിയ എംഎല്‍എമാരുടെ സത്യപ്രതിജ്ഞയോടെ തുടക്കമായി. ഇന്ന് എംഎല്‍എമാരുടെ സത്യപ്രതിജ്ഞ പൂര്‍ത്തിയാക്കി സഭ നാളേക്ക് പിരിഞ്ഞു. നാളെയാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പു നടക്കുക. പ്രോ ടെം സ്പീക്കര്‍ അഡ്വ. പി.ടി.എ. റഹീം മുമ്പാകെയാണ് പുതിയ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തത്.
മഞ്ചേശ്വരത്ത് നിന്നുള്ള എ.കെ.എം അഷ്‌റഫ് കന്നഡയിലും പാലായില്‍ നിന്നുള്ള മാണി സി. കാപ്പന്‍, മൂവാറ്റുപ്പുഴയില്‍ നിന്നുള്ള മാത്യു കുഴല്‍നാടന്‍ എന്നിവര്‍ ഇംഗ്ലീഷിൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ ദേവികുളത്തില്‍ നിന്നുള്ള എ. രാജ തമിഴിൽ സത്യവാചകം ചൊല്ലി. അതേസമയം മുസ് ലിം ലീഗ് അംഗമായ എം.കെ. മുനീറും സിപിഎം അംഗങ്ങളായ ആന്റണി ജോണും ദലീമ ജോജോയും വീണാ ജോര്‍ജ്ജും ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.
ചൊവ്വാഴ്ചയാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ്. ഭരണമുന്നണി സ്ഥാനാര്‍ത്ഥി എം.ബി. രാജേഷാണ്. പ്രതിപക്ഷത്തു നിന്നും പി സി വിഷ്ണനാഥാണ് മത്സരിക്കുക. 26-നും 27-നും സഭ ചേരില്ല. 28-ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപനം നടത്തും.പുതുതായി എത്തുന്നവര്‍ക്ക് സഭാ നടപടികള്‍ പരിചയപ്പെടുത്തേണ്ടതുണ്ട്.
ഇവരെ ഒരുമിച്ചിരുത്തുന്നത് ഒഴിവാക്കാന്‍ പഠനം ഓണ്‍ലൈനിലാക്കിയാലോ എന്ന് നിയമസഭാ സെക്രട്ടേറിയറ്റ് ആലോചിക്കുന്നുണ്ട്. പതിനാലാം കേരളനിയമസഭയിലെ 75 പേര്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അതിനു മുമ്പുള്ള മറ്റു നിയമസഭകളില്‍ അംഗമായിരുന്ന 12 പേരും ഈ സഭയിലുണ്ട്. അക്ഷരമാലാ പ്രകാരമായിരുന്നു സത്യപ്രതിജ്ഞ. കെകെ രമ എത്തിയത് ഭർത്താവ് ടിപി ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ചാണ്.
Post Your Comments