2021 ലെ ആദ്യത്തെ ചന്ദ്രഗ്രഹണം മെയ് 26 ബുധനാഴ്ച നടക്കും. ഹിന്ദു പഞ്ചാംഗം അനുസരിച്ച് ഈ ഗ്രഹണത്തിന്റെ ദൈര്‍ഘ്യം ഉച്ചയ്ക്ക് 14:17 മുതല്‍ വൈകുന്നേരം 19:19 വരെ ആയിരിക്കും.
പഞ്ചാംഗം അനുസരിച്ച്, 2021 ലെ ആദ്യത്തെ ചന്ദ്രഗ്രഹണം ഹിന്ദു മാസമായ വൈശാഖ പൂര്‍ണിമ ദിവസത്തില്‍ നടക്കും, ഇത് വൃശ്ചിക രാശിയേയും അനിഴം നക്ഷത്രത്തെയും പ്രധാനമായും ബാധിക്കും. ഈ ഗ്രഹണം കിഴക്കന്‍ ഏഷ്യ, ഓസ്ട്രേലിയ, പസഫിക് സമുദ്രം, അമേരിക്ക എന്നിവിടങ്ങളിലെ മൊത്തം ചന്ദ്രഗ്രഹണമായും ഇന്ത്യയിലെ ഒരു അല്പഛായ ചന്ദ്രഗ്രഹണമായും കാണപ്പെടും. ചന്ദ്രഗ്രഹണം മുതല്‍ അവസാനിക്കുന്നതുവരെ ജോലിയോ മറ്റു ചുമതലകളോ വഹിക്കരുത്. പാചകം ചെയ്യുന്നതും കഴിവതും ഒഴിവാക്കുക.
കത്രിക, സൂചി, കത്തി മുതലായ മൂര്‍ച്ചയുള്ള വസ്തുക്കള്‍ ഉപയോഗിക്കരുത്. ഈ സമയം ഉറങ്ങുന്നതും ഒഴിവാക്കുക. ഈ സമയം ധ്യാനം, ഭഗവാനെ പ്രാര്‍ത്ഥിക്കുക എന്നിവ ചെയ്യുക. രാഹു കേതുക്കളെ പ്രീതിപ്പെടുത്താനുള്ള മന്ത്രം ചൊല്ലുന്നതും ഉത്തമമാണ്. മാംഗല്യ ദോഷത്തിന് വിധേയരായ രാശിക്കാര്‍ ഗ്രഹണദിവസം സുന്ദരകാണ്ഡം ചൊല്ലുക.
ഗ്രഹണം അവസാനിച്ചതിനുശേഷം, മാവ്, അരി, പഞ്ചസാര, വെളുത്ത വസ്ത്രങ്ങള്‍, അല്ലെങ്കില്‍ ഏഴ് തരം ധാന്യം, കറുത്ത എള്ള്, കറുത്ത തുണി തുടങ്ങിയവ ആവശ്യമുള്ള ആളുകള്‍ക്ക് ദാനം ചെയ്യുന്നത് ഉത്തമമാണ്.
Post Your Comments