ജർമൻ ലീഗ് ഫുട്ബോളിൽ ഒരു സീസണിൽ ഏറ്റവുമധികം ഗോളുകളെന്ന ഗെർഡ് മുള്ളറിന്റെ റെക്കോർഡ് തകർത്ത് ബയേൺ മ്യൂണിക്കിന്റെ സൂപ്പർതാരം റോബർട്ടോ ലെവൻഡോസ്‌കി. ബുണ്ടസ് ലീഗയിൽ ബയേണിന്റെ ഈ സീസണിലെ അവസാന മത്സരത്തിന്റെ അവസാന മിനുട്ടിലാണ് ലെവൻഡോസ്‌കി ചരിത്രം തിരുത്തിക്കുറിച്ച ഗോൾ നേടിയത്. ലീഗിൽ ഓസ്ബർഗിനെതിരായ മത്സരത്തിൽ 5-2ന് ജയിച്ച ബയേൺ ബുണ്ടസ് ലീഗ കിരീടത്തിൽ മുത്തമിട്ടു.
ഓസ്ബർഗിനെതിരായ മത്സരത്തിന്റെ ആദ്യ പകുതിയിൽ ബയേൺ 4-0 മുന്നിലായിരുന്നു. മികച്ച പന്തടക്കത്തോടെ കളിച്ചിട്ടും ലെവൻഡോസ്‌കിക്ക് തന്റെ ലക്ഷ്യത്തിലേക്ക് എത്താനായില്ല. അവസാന മിനുട്ടിലാണ് ആരാധകർ കാത്തിരുന്ന ചരിത്ര മുഹൂർത്തമെത്തിയത്. 91-ാം മികച്ച മുന്നേറ്റത്തിലൂടെ ബുണ്ടസ് ലീഗയിൽ ചരിത്രം തിരുത്തിക്കുറിച്ച ഗോൾ ലെവൻഡോസ്‌കി നേടിയത്. 41 ഗോളുകളാണ് താരം ഈ സീസണിൽ നേടിയത്.
Post Your Comments