COVID 19Latest NewsNewsBahrainGulf

ബഹ്‌റൈനില്‍ പുതുതായി കോവിഡ് ബാധിച്ചത് 3,177 പേർക്ക്

മനാമ: ബഹ്‌റൈനില്‍ ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തത് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് കേസുകള്‍. 3,177 പേര്‍ക്കാണ് ഇന്നലെ കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 1,548 പേര്‍ കൊറോണ വൈറസ് രോഗത്തിൽ നിന്നും രോഗമുക്തരായിരിക്കുന്നു. 11 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്.

അഞ്ച് സ്വദേശി പുരുഷന്‍മാരും നാല് സ്വദേശി സ്ത്രീകളും രണ്ട് പ്രവാസി പുരുഷന്‍മാരുമാണ് കൊവിഡ് ബാധിച്ച് മരിക്കുകയുണ്ടായി. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 820 ആയി ഉയർന്നിരിക്കുന്നു. പുതിയതായി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ച കേസുകളില്‍ 1,071 പേര്‍ പ്രവാസി തൊഴിലാളികളാണ്. 2,18,047 പേര്‍ക്കാണ് രാജ്യത്ത് ആകെ കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 1,94,885 പേര്‍ രോഗമുക്തി നേടിയിരിക്കുന്നു. 22,342 കൊവിഡ് രോഗികളാണ് നിലവില്‍ രാജ്യത്തുള്ളത്. ആശുപത്രിയില്‍ ചികിത്സയിലുള്ള 362 പേരില്‍ 186 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 4,489,530 കൊവിഡ് പരിശോധനകളാണ് ഇതുവരെ രാജ്യത്ത് നടത്തിയിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button