ചെന്നൈ : തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളുടെ സ്വത്ത് വിവരങ്ങള്‍ ഓണ്‍ലൈനായി പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചുകൊണ്ട് തമിഴ്‌നാട് സര്‍ക്കാരിന്‍റെ ഉത്തരവ് പുറത്ത് വന്നു.
Read Also : ട്രെയിനുകള്‍ കൂട്ടിയിടിച്ചു ; 260 ഓളം പേര്‍ക്ക് പരിക്ക്
തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളുടെ ചുമതലയുള്ള വകുപ്പിന്‍റെ മന്ത്രിയായ പി.കെ. ശേഖര്‍ബാബുവിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. ഹിന്ദു റിലിജ്യന്‍ ആന്‍റ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്‍റ്സ് (എച്ച്‌ആര്‍ ആന്‍റ് സിഇ) വകുപ്പിനാണ് ക്ഷേത്രങ്ങളുടെ ചുമതല. തമിഴ്‌നാട്ടിലുടനീളം ഏകദേശം 36,000 ക്ഷേത്രങ്ങളാണ് എച്ച്‌ആര്‍ ആന്‍റ് സിഇയുടെ നിയന്ത്രണത്തിലുള്ളത്. ഇതില്‍ മധുരൈ മീനാക്ഷി ക്ഷേത്രവും തഞ്ചാവൂര്‍ ബൃഹദീശ്വരാര്‍ ക്ഷേത്രവും ഉള്‍പ്പെടുന്നു.
തമിഴ്‌നാട് സര്‍ക്കാരിന്‍റെ ഈ തീരുമാനത്തെ ഇഷ ഫൗണ്ടേഷന്‍ സ്ഥാപകന്‍ സദ്ഗുരു ജഗ്ഗി വാസുദേവ് സ്വാഗതം ചെയ്തു. ശരിയായ ദിശയിലുള്ള ചരിത്രപരമായ തീരുമാനം എന്നാണ് ജഗ്ഗി വാസുദേവ് ഇതിനോട് പ്രതികരിച്ചത്. തമിഴ്‌നാട്ടിലെ മുഴുവന്‍ ക്ഷേത്രങ്ങളെയും എച്ച്‌ആര്‍ ആന്‍റ് സിഇയുടെ നിയന്ത്രണത്തില്‍ നിന്നും മോചിപ്പിക്കണമെന്നും അതത് ക്ഷേത്രങ്ങളുടെ പ്രാദേശികഭക്തര്‍ക്ക് ഇവയുടെ നടത്തിപ്പ് ചുമതല ഏല്‍പ്പിക്കണമെന്നുമാണ് ജഗ്ഗി വാസുദേവ് ആവശ്യപ്പെട്ടത്. എങ്കിലേ ഈ ക്ഷേത്രങ്ങള്‍ രക്ഷപ്പെടൂ എന്ന അഭിപ്രായക്കാരനാണ് ജഗ്ഗി വാസുദേവ്. ജഗ്ഗിയുടെ ഈ തീരുമാനത്തെ അസംബന്ധം എന്നാണ് ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്‍ പ്രതികരിച്ചത്.
Post Your Comments