ബംഗളൂരു: കേരളത്തില്‍നിന്നും ആന്ധ്രാപ്രദേശിലേക്ക് കടത്താന്‍ ശ്രമിച്ച കോടികള്‍ വിലമതിക്കുന്ന സ്വര്‍ണം പിടികൂടി. കാറില്‍ കടത്താന്‍ ശ്രമിച്ച 4.7 കോടി രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്. സംഭവത്തില്‍ തമിഴ്‌നാട്, കര്‍ണാടക സ്വദേശികളാണ് പിടിയിലായത്.
വടക്കന്‍ കര്‍ണാടകയിലെ ചിത്രദുര്‍ഗയിലെ ഹിരിയൂര്‍ ടൗണില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണക്കടത്ത് പിടികൂടിയത്. 9.3 കിലോ ഗ്രാം സ്വര്‍ണ ബാറുകള്‍ കാറിന്റെ സീറ്റിന് അടിയിലെ രഹസ്യ അറയില്‍ ഒളിപ്പിച്ച നിലയിലാണ് സൂക്ഷിച്ചിരുന്നത്. 11 സ്വര്‍ണ ബാറുകളാണ് പരിശോധനയില്‍ കണ്ടെത്തിയത്.
കേരള രജിസ്‌ട്രേഷനിലുള്ള കാറിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. കരിപ്പൂര്‍, നെടുമ്പാശേരി വിമാനത്താവളങ്ങള്‍ വഴിയെത്തുന്ന സ്വര്‍ണം മറിച്ചു വില്‍ക്കാന്‍ ഹൈദരാബാദിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്നാണ് വിവരം. ലോക്ക് ഡൗണ്‍ നിലവിലുള്ള സാഹചര്യത്തില്‍ പോലീസിന്റെ പരിശോധന ഒഴിവാക്കാന്‍ കാറില്‍ അവശ്യസേവനമെന്ന സ്റ്റിക്കറുകള്‍ പതിപ്പിച്ചിരുന്നു.
Post Your Comments