ഫുജൈറ: തിങ്കളാഴ്ച പുലർച്ചെ ഫുജൈറയിൽ ചെറിയ രീതിയില്‍ ഭൂചലനം ഉണ്ടായതായി ദേശീയ കാലാവസ്ഥാ വകുപ്പ് (എൻ.സി.എം) അറിയിക്കുകയുണ്ടായി. റിക്ടർ സ്കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഇന്ന് പുലർച്ചെ 4:54 ന് ദിബ്ബ അൽ ഫുജൈറയിൽ ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. അഞ്ചു കിലോമീറ്റർ ആഴത്തിലാണ് ഭൂചലനമാണ് ഉണ്ടായിരിക്കുന്നത്.
രാവിലെ നമസ്കാരം കഴിഞ്ഞ് ഖുര്‍ആന്‍ പാരായണം ചെയ്തിരിക്കുന്ന സമയത്താണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് ദിബ്ബയില്‍ ജോലിചെയ്യുന്ന മുഹമ്മദ് ഫായിസ്, അഷ്‌റഫ് അലി എന്നിവര്‍ അറിയിക്കുകയുണ്ടായി. ചെറിയ ഒരു ശബ്ദത്തോട് കൂടി വീടിന്‍റെ ചുമരുകള്‍ നല്ല രീതിയില്‍ കുലുങ്ങിയതായി ഇവര്‍ പറഞ്ഞു.
Post Your Comments