Latest NewsIndia

അരുന്ധതി റോയ് ഇന്ത്യയെ കൊല്ലാൻ വരുന്ന പൂതന, സ്വന്തം അമ്മയുടെ മുഖത്ത് വിഷം തേക്കുന്നുവെന്നു സിവി ആനന്ദബോസ്

അരുന്ധതീ റായി, മാവോയിസ്റ്റ് പുസ്തകങ്ങൾ വായിച്ചു ഉന്മാദം കൊണ്ട നിങ്ങൾ വല്ലപ്പോഴും ഇന്ത്യൻ ഭരണ ഘടന എന്ന പുസ്തകം കൂടി വായിക്കണം.

ന്യൂഡൽഹി: കോവിഡ് മഹാമാരിയെ ഇന്ത്യ പ്രതിരോധിക്കുന്നതിനിടെ കേന്ദ്രസർക്കാരിനെതിരെ ദി ഗാർഡിയനിൽ അരുന്ധതി റോയി എഴുതിയ ലേഖനം ഇന്ത്യക്കെതിരെ വിദേശ മാധ്യമങ്ങൾ ആയുധമാക്കിയിരുന്നു. ഇന്ത്യാ സർക്കാരിൽ ഒരാളാണ് എല്ലാ തീരുമാനങ്ങളും എടുക്കുന്നതെന്നും അയാൾ അപകടകാരിയാണെന്നും അരുന്ധതി എഴുതി. കൂടാതെ കാർ പാർക്കിങ് സ്ഥലങ്ങളും മറ്റും ശ്മശനങ്ങളാകുകയാണെന്നും കോവിഡ് മരണങ്ങളെ പൊലിപ്പിച്ചുകാട്ടിയും ലേഖനത്തിൽ പറയുന്നു.

ഇതിനെതിരെ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് ഡൽഹിയിലെ നയരൂപീകരണ സമിതി കോർഡിനേറ്റർ ഡോക്ടർ സിവി ആനന്ദബോസ്. ഇന്ത്യൻ ഭരണ ഘടന നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്തി തെറ്റായ കാര്യങ്ങൾ പൊലിപ്പിച്ചു കാട്ടി സ്വന്തം അമ്മയുടെ മുഖത്തു കരിവാരി തേക്കുകയാണ് അരുന്ധതി ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിദേശ മാധ്യമങ്ങളായ ന്യൂയോർക് ടൈംസും ദി ഗാർഡിയനും വാഷിങ്‌ടൈം പോസ്റ്റും എല്ലാം ഇവർ ആയുധമാക്കി  ഇന്ത്യക്കെതിരെ ലേഖനത്തിലൂടെ വിഷം വമിപ്പിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

അദ്ദേഹത്തിന്റെ വിമർശനങ്ങൾ ഇങ്ങനെ, ഗവണ്മെന്റ് എന്നാൽ ഒരാൾ അല്ല എന്നും പൊരിവെയിലത്ത് നിൽക്കുന്നവർ മുതൽ ആരോഗ്യ പ്രവർത്തകരും വീട്ടുപടിക്കൽ എത്തുന്ന ഭക്ഷണ സാമഗ്രികൾ മുതൽ എല്ലാം എത്തിക്കുന്നവരും ആണ് ഗവൺമെന്റ് .വിദേശ ശക്തികൾക്ക് ഭാരതത്തെ തീറെഴുതാനും, മോദി എന്ന ശക്തനായ പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്താനും വേണ്ടി മാത്രം പേന ചലിപ്പിക്കുന്നതാണ് നിങ്ങളുടെ ജോലി. നിങ്ങൾ ജനിച്ച കേരളത്തിലെ ഒരു ജീവന് വേണ്ടിയെങ്കിലും നിങ്ങൾ ചെറു വിരൽ അനക്കിയോ?

ജനങ്ങൾ ഭരിക്കുന്ന ഇന്ത്യയെ നോക്കി ഇവിടെ ഒരു ഗവണ്മെന്റ് ഉണ്ടോ എന്ന് നിങ്ങൾ ചോദിക്കുമ്പോൾ നിങ്ങൾക്ക് ഇന്ത്യയെ കുറിച്ച് ഒന്നും അറിയില്ല എന്നും അദ്ദേഹം പറയുന്നു. ഇന്ത്യയിലെ ജനങ്ങൾക്കിടയിലേക്ക് നിങ്ങൾ കടന്നു ചെന്ന് ചോദിക്കണം ഇവിടെ ഒരു ഗവണ്മെന്റ് ഉണ്ടോ എന്ന്. ജനങ്ങൾക്ക് വേണ്ടി ജനങ്ങളാൽ ഭരിക്കുന്ന ഇന്ത്യക്കെതിരെ വിദേശ രാജ്യങ്ങളിൽ നിന്ന് കുറയ്ക്കുന്ന നിങ്ങൾ മനസ്സിലാക്കണം ഓരോ ജനങ്ങളും ഒരു ഒറ്റയാൾ പട്ടാളം പോലെയാണ് ഇന്ത്യയിൽ കോവിഡിനെതിരെ പ്രവർത്തിക്കുന്നത്.

അരുന്ധതീ റായി, മാവോയിസ്റ്റ് പുസ്തകങ്ങൾ വായിച്ചു ഉന്മാദം കൊണ്ട നിങ്ങൾ വല്ലപ്പോഴും ഇന്ത്യൻ ഭരണ ഘടന എന്ന പുസ്തകം കൂടി വായിക്കണം. സാഹിത്യ രംഗത്ത് ശോഭിച്ചതു കൊണ്ട് നിങ്ങൾ എല്ലാ കാര്യത്തിലും മുകളിൽ ആണെന്ന് ധരിക്കരുത്. നിങ്ങളുടെ സാഹിത്യകാരിയെ ജനങ്ങൾ അംഗീകരിക്കും. എന്നാൽ വിലകുറഞ്ഞ രാഷ്ട്രീയം കളിച്ചാൽ ജനങ്ങൾ ക്ഷമിക്കില്ല. നിങ്ങളെ കാണുന്നത് ഇന്ത്യയെ വിഷമുലയൂട്ടി കൊല്ലാൻ വന്ന പൂതനയെ പോലെയാണ്. ഇന്ത്യയെ തകർക്കാൻ നോക്കുന്ന ബ്രേക്ക് ഇന്ത്യാ ബ്രിഗേഡിന്റെ ആളായി നിങ്ങൾ വരരുത്. ആനന്ദബോസ് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button