ഹൈദരാബാദ് : കുട്ടികളിലെ വാക്സിന്‍ പരീക്ഷണം ജൂണില്‍ തുടങ്ങിയേക്കുമെന്ന് വാക്സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്. കോവിഡ് വാക്സിന്‍ പരീക്ഷണം കുട്ടികളില്‍ നടത്താന്‍ സെന്‍ട്രല്‍ ഡ്രഗ് സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷന്‍റെ കോവിഡ് വിദഗ്ധ സമിതി മേയ് 12ന് അനുമതി നല്‍കിയിരുന്നു.
Read Also : വാഹന പരിശോധനയ്ക്കിടെ ഒന്നരവയസുള്ള കുട്ടിക്ക് 100 രൂപ പിഴ ചുമത്തി പൊലീസ്
ഭാരത് ബയോടെക് നിര്‍മ്മിക്കുന്ന കോവിഡ് വാക്സിന്‍റെ രണ്ട്, മൂന്ന് ഘട്ട ക്ലിനിക്കല്‍ ട്രയലിനാണ് അനുമതി നല്‍കിയിരുന്നത്. എയിംസ് ഡല്‍ഹി, എയിംസ് പട്ന, മെഡിട്രീന നാഗ്പൂര്‍ തുടങ്ങി വിവിധ സ്ഥലങ്ങളിലായി രണ്ടു മുതല്‍ 18 വയസ് വരെ പ്രായമുള്ളവരിലാണ് പരീക്ഷണം നടത്തുക.
ഐ.സി.എം.ആറിന്‍റെ സഹായത്തോടെയാണ് ഭാരത് ബയോടെക് കോവാക്സിന്‍ വികസിപ്പിച്ചത്.
Post Your Comments