Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
COVID 19KeralaNattuvarthaLatest NewsNews

രാജ്യത്തെ മികച്ച പ്രാഥമിക ആരോ​ഗ്യ കേന്ദ്രങ്ങളുടെ പട്ടികയിൽ ആദ്യ 12 സ്ഥാനവും കേരളത്തിന്; അഭിമാനനേട്ടമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ 11 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൽ നിന്നും അറിയിപ്പ് ലഭിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി

തിരുവനന്തപുരം: രാജ്യത്തെ മികച്ച പ്രാഥമിക ആരോ​ഗ്യ കേന്ദ്രങ്ങളുടെ പട്ടികയിലെ ആദ്യ 12 സ്ഥാനവും കേരളത്തിനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് സംസ്ഥാനത്തിന് അഭിമാന നേട്ടമാണെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തിരുവനന്തപുരം ഒറ്റശേഖരമംഗലത്തെയും, കാസർകോട് കയ്യൂരിലെയും കുടുംബാരോഗ്യ കേന്ദ്രങ്ങൾ 99 ശതമാനം സ്കോർ കരസ്ഥമാക്കി ഇന്ത്യയിൽ തന്നെ ഒന്നാം സ്ഥാനത്ത് എത്തിതായിയും അദ്ദേഹം കൂട്ടിച്ചേർത്തു.

മലപ്പുറം അത്താണിക്കൽ, കോഴിക്കോട് മൂടാടി, കൊല്ലം ഇളമ്പള്ളൂർ, കണ്ണൂർ പാനൂർ, തൃശൂർ ഗോസായിക്കുന്ന്, തിരുവനന്തപുരം വട്ടിയൂർക്കാവ് അർബൻ പ്രൈമറി ഹെൽത്ത് സെൻററുകൾ, കണ്ണൂർ ന്യൂ മാഹി, തൃശൂർ പോർക്കളേങ്ങാട്, കൊല്ലം മുണ്ടക്കൽ അർബൻ പ്രൈമറി സെൻററുകൾ, കോഴിക്കോട് പുറമേരി, ഇടുക്കി ഉടുമ്പൻചോല എന്നിങ്ങനെ സംസ്ഥാനത്തെ 11 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൽ നിന്നും അറിയിപ്പ് ലഭിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിലും സംസ്ഥാനത്തെ ആരോഗ്യ സ്ഥാപനങ്ങൾക്ക് തുടർച്ചയായി ദേശീയ ഗുണനിലവാര അംഗീകാരം കിട്ടുന്നത് വലിയ നേട്ടം തന്നെയാണെന്നും, അർബൻ പ്രൈമറി ഹെൽത്ത് സെൻറർ വിഭാഗത്തിൽ ഏറ്റവും കൂടുതൽ എൻ.ക്യു.എ.എസ് നേടുന്ന സംസ്ഥാനം കേരളമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അംഗീകാരം ലഭിക്കുന്ന പിഎച്ച്സികൾക്ക് രണ്ടു ലക്ഷം രൂപ വീതവും മറ്റ് ആശുപത്രികൾക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാർഷിക ഇൻസറ്റീവ്സ് ലഭിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button