‘നദീ തീരത്തെ മൃതദേഹങ്ങള്‍ക്ക് ഉത്തരവാദികള്‍ കേന്ദ്രസര്‍ക്കാര്‍’; സത്യാവസ്ഥ അറിയാതെ പൊട്ടിത്തെറിച്ച് രാഹുല്‍ ​ഗാന്ധി

തുല്യ ഉത്തരവാദിത്തമെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാനാകില്ലെന്നും കേന്ദ്രത്തിന് മാത്രമാണ് ഉത്തരവാദിത്തമെന്നും രാഹുല്‍ ആരോപിച്ചു .

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോണ്‍​ഗ്രസ് നേതാവ് രാഹുല്‍ ​ഗാന്ധി. ഗംഗാ നദിയിലൂടെ ഒഴുകിയെത്തിയ മൃതദേഹങ്ങള്‍ക്ക് ഉത്തരവാദികള്‍ കേന്ദ്രസര്‍ക്കാര്‍ മാത്രമാണെന്നാണ് രാഹുല്‍ ​ഗാന്ധിയുടെ ആരോപണം. ഏറ്റവും പ്രിയപ്പെട്ടവരെ നഷ്ടമായി, അവരെ നദിയിലൊഴുക്കിക്കളയേണ്ടി വരുന്നവരുടെ വേദന തിരിച്ചറിയണം, അത് അവരുടെ തെറ്റല്ലെന്നും രാഹുല്‍ പറഞ്ഞു. തുല്യ ഉത്തരവാദിത്തമെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാനാകില്ലെന്നും കേന്ദ്രത്തിന് മാത്രമാണ് ഉത്തരവാദിത്തമെന്നും രാഹുല്‍ ആരോപിച്ചു .

Read Also: കോവിഡ് ചികിത്സ: ഹോമിയോപ്പതി കൂടി ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി ഡോക്ടര്‍മാര്‍

“മൃതദേഹങ്ങളുടെ ചിത്രങ്ങള്‍ പങ്കുവയ്ക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. രാജ്യം മുഴുവനും ലോകവും ആ ചിത്രങ്ങള്‍ കാണുന്നതില്‍ വിഷമത്തിലാണ്. എന്നാൽ കുടുംബാം​ഗങ്ങളെ നഷ്ടപ്പെട്ട വേദനയിലും അവരുടെ മൃതദേഹങ്ങള്‍ നദിയില്‍ വലിച്ചെറിയേണ്ടി വരുന്നവരുടെ വേദന ഓരോരുത്തരും മനസ്സിലാക്കണം – രാഹുല്‍ ​ ട്വീറ്റ് ചെയ്തു. കോവിഡ് രോഗം ബാധിച്ച്‌ മരിച്ചവരുടേതെന്ന് സംശയിക്കുന്ന നൂറ് കണക്കിന് മൃതദേഹങ്ങള്‍ ​ഗം​ഗാ നദി തീരത്ത് കണ്ടെത്തിയ സംഭവത്തില്‍ കേന്ദ്രത്തിന്റെ കൊവിഡ് നയങ്ങളെ ശക്തമായി വിമര്‍ശിക്കുകയായിരുന്നു രാഹുല്‍ .

അതേസമയം ഗംഗാനദിയുടെ തീരത്ത് നിരനിരയായി കിടക്കുന്ന മൃതദേഹങ്ങള്‍ ഇന്ത്യയുടെ പുതിയ പ്രതീകമായിമാറ്റുകയാണ് പല വിദേശ മാധ്യമങ്ങളും. കോവിഡ് ബാധിച്ചു മരിച്ചവരെ കുഴിച്ചിട്ടിരുന്ന ഇടങ്ങളില്‍ നിന്നും കഴിഞ്ഞദിവസത്തെ മഴയില്‍ പുറത്തെത്തിയ മൃതദേഹാവശിഷ്ടങ്ങളുടെ ചിത്രങ്ങളും അവര്‍ പ്രചരിപ്പിക്കുകയാണ്. പ്രയാഗ്രാജില്‍നിന്നും 40 കിലോമീറ്റര്‍ അകലെയുള്ള ശ്രിങ്വേര്‍പൂര്‍ എന്ന ഗ്രാമത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇവര്‍ പ്രചരിപ്പിക്കുന്നത്.

എന്നാൽ മൃതദേഹാവശിഷ്ടങ്ങള്‍ ഭക്ഷിക്കാന്‍ എത്തുന്ന നായ്ക്കളെ ഓടിക്കന്‍ മുന്‍സിപ്പല്‍ അധികൃതര്‍ കഷ്ടപ്പെടുകയാണെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയിലെ കോവിഡിന്റെ രണ്ടാം വരവ് ശക്തമായതോടെ മരണനിരക്കും നിയന്ത്രണാതീതമായി ഉയര്‍ന്നിരിക്കുകയാണ്. ഇന്നലെയും ഇവിടത്തെ ശ്മശാനങ്ങളില്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്ന പ്രക്രിയ തുടര്‍ന്നിരുന്നു. 2,59,551 പേര്‍ക്ക് ഇന്നലെ ഇന്ത്യയില്‍ പുതിയതായി രോഗം സ്ഥിരീകരിച്ചപ്പോള്‍ 4,209 മരണങ്ങളാണ് രേഖപ്പെടുത്തിയത്. ഇത് ഔദ്യോഗിക കണക്കാണ്. യഥാര്‍ത്ഥ സംഖ്യകള്‍ ഇതിന്റെ പതിന്മടങ്ങായിരിക്കുമെന്നാണ് ചില മാധ്യമങ്ങള്‍ സൂചിപ്പിച്ചത്. ആശുപത്രികളും മോര്‍ച്ചറികളും ശ്മശാനങ്ങളും നിറഞ്ഞുകവിഞ്ഞ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുടെ ദയനീയ ചിത്രമാണ് വിദേശമാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. കോവിഡിനൊപ്പം അതിഭീകരമായ ബ്ലാക്ക് ഫംഗസ് രോഗവും ഇന്ത്യയെ കടന്നാക്രമിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

Share
Leave a Comment