KeralaLatest NewsNewsCrime

പെരുമ്പാമ്പിന്റെ ഇറച്ചിയും 30 ലിറ്റർ കോടയുമായി സഹോദരങ്ങൾ അറസ്റ്റിൽ

റാ​ന്നി: പെ​രു​മ്പാ​മ്പി​ന്റെ ഇ​റ​ച്ചി​യും 30 ലി​റ്റ​ർ കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളു​മാ​യി സ​ഹോ​ദ​ര​ന്മാ​രെ പൊ​ലീ​സ്​ പിടികൂടി. വെ​ച്ചൂ​ച്ചി​റ അ​ര​യാ​ഞ്ഞി​ലി​മ​ൺ, പെ​രി​ങ്ങാ​വ് മ​ല​യി​ൽ ക​ട​മ്പ​നാ​ട്ടു വീ​ട്ടി​ൽ ദാ​മോ​ദ​ര​െൻറ മ​ക​ൻ പ്ര​സ​ന്ന​ൻ (56), ഇ​യാ​ളു​ടെ സ​ഹോ​ദ​ര​ൻ പ്ര​ദീ​പ്‌ -(45) എ​ന്നി​വ​രാ​ണ്​ അറസ്റ്റിൽ ആയിരിക്കുന്നത്.

ഇ​വ​ർ താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ​ നി​ന്നാ​ണ് ഇ​റ​ച്ചി​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പോലീസ് കണ്ടെടുത്തിരിക്കുന്നത്. വെ​ച്ചൂ​ച്ചി​റ പൊ​ലീ​സ് അ​ബ്കാ​രി ആ​ക്ട് 55 പ്ര​കാ​രം ഇ​വ​ർ​ക്കെ​തി​രെ കേ​സ് ര​ജി​സ്​​റ്റ​ർചെയ്തിരിക്കുന്നു. പി​ടി​ച്ചെ​ടു​ത്ത പെ​രു​മ്പാ​മ്പി​െൻറ ഇ​റ​ച്ചി​യും ത​ല, തൊ​ലി, ഉ​ൾ​പ്പെ​ടെ​യു​ള്ള ബാ​ക്കി​ഭാ​ഗ​ങ്ങ​ൾ കു​ഴി​ച്ചി​ട്ട സ്ഥ​ല​ത്തു​നി​ന്ന്​ ക​ണ്ടെ​ടു​ത്തു. ഇ​വ ക​ണ​മ​ല വ​ന​പാ​ല​ക​ർ​ക്ക് കൈ​മാ​റിയിരിക്കുകയാണ്. ഇ​വ​ർ​ക്കെ​തി​രെ വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം മ​റ്റൊ​രു കേ​സും ര​ജി​സ്​​റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. പി​ന്നീ​ട് ഇ​വ​രെ ഫോ​റ​സ്​​റ്റ്​ ഉ​ദ്യോ​ഗ​സ്ഥ​ർ ക​സ്​​റ്റ​ഡി​യി​ൽ വാങ്ങുകയുണ്ടായി.

സംഭവത്തെ കുറിച്ച് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തുന്നതാണ്. വെ​ച്ചൂ​ച്ചി​റ സി.​ഐ ശ്രീ​കു​മാ​ര​ൻ​നാ​യ​ർ, എ​സ്.​ഐ വി​മ​ൽ, എ.​എ​സ്.​ഐ​മാ​രാ​യ അ​നി​ൽ​കു​മാ​ർ, കൃ​ഷ്ണ​ൻ​കു​ട്ടി, പൊ​ലീ​സു​കാ​രാ​യ സു​മി​ൽ, ശ്രീ​ജി​ത്ത്‌, ജോ​സ​ൺ എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button