തിരുവനന്തപുരം: ദേശവിരുദ്ധ സമീപനം സ്വീകരിക്കുന്ന ഏഷ്യാനെറ്റ് ന്യൂസിനു നേരെയുള്ള അൺ ലൈക്ക് ക്യാമ്പയിൻ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. ദിനം പ്രതി ആയിരത്തിൽ അധികം അൺ ലൈയ്ക്കുകളാണ് ചാനലിന്റെ സോഷ്യൽ മീഡിയ ഇടങ്ങൾക്ക് ലഭിക്കുന്നത്. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ചാനലിനെ കൈവിട്ട് പരസ്യ ഏജനന്‍സികളും സ്ഥാപനങ്ങളും.
ഏഷ്യാനെറ്റ് ന്യൂസ് ചാനലിലേക്ക് ബംഗാള്‍ അക്രമത്തിന്റെ വാര്‍ത്ത കൊടുക്കാത്തതെന്തെന്ന് വിളിച്ച് ചോദിച്ച കോട്ടയംകാരിയായ യുവതിയോട് തീര്‍ത്തും അപമര്യാദയായ രീതിയിൽ മാധ്യമപ്രവർത്തക പ്രവീണ പ്രതികരിച്ചതാണ് ഈ പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്
read also: വാക്‌സിന്‍ ബോധവത്ക്കരണം നടത്താനെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം; രണ്ട് പേര്‍ അറസ്റ്റില്‍
ഏഷ്യാനെറ്റ് ന്യൂസിനെതിരെ നടക്കുന്ന ബഹിഷ്‌കരണ ക്യാമ്ബയിന്‍ തങ്ങളുടെ സ്ഥാപനങ്ങളെയും ബാധിക്കുന്നുണ്ടെന്നാണ് കോര്‍പറേറ്റ് കമ്പനികള്‍ പറയുന്നത്. ചാനൽ ബഹിഷ്‌കരണത്തിന്റെ ആദ്യ ഭാഗമായി ഏഷ്യാനെറ്റ് ന്യൂസില്‍ പരസ്യം നല്‍കിയ ഒരു ടെലികോം കമ്പനിയില്‍ നിന്ന് ആയിരക്കണക്കിന് ആള്‍ക്കാര്‍ പോര്‍ട്ട് ചെയ്ത് മറ്റു ടെലികോം സര്‍വീസുകളിലേക്ക് മാറിയിരുന്നു. പോര്‍ട്ട് ചെയ്യാനുള്ള നടപടികള്‍ ഉപഭോക്താക്കള്‍ ആരംഭിച്ച ഉടന്‍ തന്നെ ടെലികോം സര്‍വീസുകാര്‍ നേരിട്ട് തന്നെ വിളിച്ച് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, ഏഷ്യാനെറ്റ് ന്യൂസിന് നല്‍കുന്ന പരസ്യങ്ങള്‍ പിന്‍വലിക്കാതെ പിന്നോട്ടില്ലെന്നു ചാനൽ വിരുദ്ധർ വ്യക്തമാക്കിയതോടെയാണ് ടെലകോം കമ്പനി പുതിയ തീരുമാനത്തിൽ എത്തിയത്. അടുത്ത മാസംമുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഒഴികെയുള്ളവര്‍ക്ക് പരസ്യം നല്‍കിയാല്‍ മതിയെന്നാണ് പരസ്യ ഏജന്‍സികളോട് ഒരു കോര്‍പ്പറേറ്റ് കമ്പനി നിര്‍ദേശിച്ചിരിക്കുന്നതെന്നു റിപ്പോർട്ട്.
read also: ഇന്ത്യയിൽ ആദ്യമായി ഗോവധ നിരോധന നിയമം നടപ്പിലാക്കിയത് ബിജെപി അല്ല കോൺഗ്രസാണ് : ശോഭ സുരേന്ദ്രൻ
കഴിഞ്ഞ ഒരു മാസത്തിനിടെ ആയിരക്കണക്കിന് ഉപഭോക്തക്കളാണ് കമ്പനിയ്ക്ക് നഷ്ടപ്പെട്ടത്. അതിനു കാരണം ഏഷ്യാനെറ്റ് ന്യൂസില്‍ പരസ്യം നല്‍കിയതാണെന്നു കമ്ബനിയുടെ കോര്‍പറേറ്റ് മനേജര്‍ വ്യക്തമാക്കുന്നു
Post Your Comments