കൊച്ചി : ലക്ഷദ്വീപിലെ സർക്കാർ ഡയറി ഫാമുകൾ അടച്ചുപൂട്ടാൻ മൃഗസംരക്ഷണ ഡയറക്ടർ
ഉത്തരവ് പുറത്തിറക്കിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മെയ് മാസത്തോടെ പശുക്കളെ മുഴുവൻ ലേലം ചെയ്യുമെന്നാണ് ഉത്തരവിൽ പറയുന്നതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സംഭവത്തിൽ പ്രതിഷേധവുമായി ദ്വീപ് നിവാസികൾ രംഗത്തെത്തി. സ്വകാര്യ പാൽ കമ്പനികളെ സഹായിക്കാനാണ് നടപടിയെന്നാണ് ആരോപണം. അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേൽ അധികാരമേറ്റതിന് പിന്നാലെ നടത്തിയ ഭരണ പരിഷ്‌കാരങ്ങളാണ് ലക്ഷദ്വീപിൽ നിലവില പ്രതിഷേധത്തിന് കാരണം. പ്രഫുൽ പട്ടേലിനെ തിരികെ വിളിക്കണമെന്നാവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമാണ്.
Read Also : ചാമ്പ്യൻസ് ലീഗ് ഫൈനലിന് മുമ്പ് ചെൽസിക്ക് തിരിച്ചടി
അതിനിടെ അമൂൽ ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്ത് ലക്ഷ്യദ്വീപ് നിവാസികൾ രംഗത്തെത്തി. അറേബ്യൻ സീ കപ്പലിൽ കവരത്തിയിൽ എത്തുന്ന അമുൽ ഉത്പന്നങ്ങൾ ബഹിഷ്‌കരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
Post Your Comments