KeralaLatest NewsNews

കേരളത്തില്‍ ഇന്ന് മാസ്‌ക് ധരിക്കാത്തതിന് ആയിരക്കണക്കിന് ആളുകള്‍ക്കെതിരെ കേസ്; പിഴയായി ഈടാക്കിയത് ലക്ഷങ്ങള്‍

സാമൂഹിക അകലം പാലിക്കാത്തതിന് 4,304 പേര്‍ക്കെതിരെ നടപടി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ സംസ്ഥാനത്ത് മാസ്‌ക് ധരിക്കാത്ത 8,094 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിന് 4,304 പേര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചു.

Also Read: ലക്ഷദ്വീപിലെ പുതിയ നയങ്ങൾക്കെതിരെ മുറവിളി കൂട്ടുന്നവർ തിരിച്ചറിയാത്ത ചില യാഥാർഥ്യങ്ങൾ ചൂണ്ടിക്കാണിച്ച് അഞ്ജു പാർവതി

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇന്ന് അറസ്റ്റിലായത് 1518 പേരാണ്. 1695 വാഹനങ്ങളും പിടിച്ചെടുത്തു. ക്വാറന്റൈന്‍ ലംഘിച്ചതിന് 69 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. പിഴയായി 31,70,050 രൂപയാണ് ഇക്കഴിഞ്ഞ ദിവസം ഈടാക്കിയത്.

ജില്ല തിരിച്ചുള്ള കണക്കുകള്‍ ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി 334, 23, 49
തിരുവനന്തപുരം റൂറല്‍ 162, 84, 264
കൊല്ലം സിറ്റി 409, 50, 32
കൊല്ലം റൂറല്‍ 1233, 94, 215
പത്തനംതിട്ട 87, 87, 12
ആലപ്പുഴ 37, 9, 162
കോട്ടയം 205, 199, 130
ഇടുക്കി 147, 38, 25
എറണാകുളം സിറ്റി 131, 77, 55
എറണാകുളം റൂറല്‍ 206, 57, 150
തൃശൂര്‍ സിറ്റി 182, 191, 158
തൃശൂര്‍ റൂറല്‍ 79, 83, 211
പാലക്കാട് 159, 200, 79
മലപ്പുറം 67, 71, 25
കോഴിക്കോട് സിറ്റി 41, 41, 40
കോഴിക്കോട് റൂറല്‍ 68, 96, 9
വയനാട് 39, 0, 22
കണ്ണൂര്‍ സിറ്റി 77, 77, 43
കണ്ണൂര്‍ റൂറല്‍ 10, 5, 4
കാസര്‍ഗോഡ് 28, 36, 10

shortlink

Related Articles

Post Your Comments

Related Articles


Back to top button