Latest NewsNewsIndia

കൊലപാതക കേസ്; അറസ്റ്റിലായ ഗുസ്തി താരം സുശീല്‍ കുമാറിനെ റിമാന്‍ഡ് ചെയ്തു

ആറ് ദിവസത്തേയ്ക്കാണ് സുശീല്‍ കുമാറിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്

ന്യൂഡല്‍ഹി: കൊലപാതക കേസില്‍ ഗുസ്തി താരവും ഒളിമ്പിക് മെഡില്‍ ജേതാവുമായ സുശീല്‍ കുമാറിനെ റിമാന്‍ഡ് ചെയ്തു. സാഗര്‍ റാണ കൊലപാതക കേസില്‍ ആറ് ദിവസത്തേയ്ക്കാണ് സുശീല്‍ കുമാറിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. 12 ദിവസത്തെ കസ്റ്റഡിയാണ് ഡല്‍ഹി പോലീസ് കോടതിയോട് ആവശ്യപ്പെട്ടിരുന്നത്.

Also Read: മലപ്പുറത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നുതന്നെ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ആശങ്കയാകുന്നു

ഇന്ന് രാവിലെയാണ് പോലീസ് സുശീല്‍ കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മുണ്ഡകയില്‍ വെച്ചാണ് സുശീല്‍ കുമാറും കൂട്ടാളിയും പോലീസിന്റെ പിടിയിലായത്. 19 ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് ഡല്‍ഹി പോലീസിന് സുശീല്‍ കുമാറിനെ കണ്ടെത്താനായത്. കേസില്‍ നേരത്തെ സുശീല്‍ കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹി കോടതി തള്ളിയിരുന്നു.

മെയ് നാലാം തീയതിയാണ് സാഗര്‍ റാണ കൊല്ലപ്പെട്ടത്. ഛത്രസാല്‍ സ്‌റ്റേഡിയത്തിലെ പാര്‍ക്കിംഗില്‍ വെച്ചുണ്ടായ അടിപിടിക്കിടെയാണ് കൊലപാതകം നടന്നത്. ഇതില്‍ സുശീല്‍ കുമാറിന് ബന്ധമുണ്ടെന്ന ആരോപണത്തിന് പിന്നാലെ താരം ഒളിവില്‍ പോയിരുന്നു. സുശീലിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ഡല്‍ഹി പോലീസ് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button