Latest NewsNewsIndia

പരിശോധനയ്ക്കിടെ സ്ത്രീയുടെ മൂക്കില്‍ സ്വാബ് കുടുങ്ങി; ഡോക്ടര്‍ക്ക് ബന്ധുക്കളുടെ മര്‍ദ്ദനം

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു

മുംബൈ: കോവിഡ് പരിശോധനയ്ക്കിടെ സ്ത്രീയുടെ മൂക്കില്‍ സ്വാബ് കുടുങ്ങി. ഇതേ തുടര്‍ന്ന് സ്ത്രീയുടെ ബന്ധുക്കള്‍ ഡോക്ടറെ ക്രൂരമായി മര്‍ദ്ദിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഘറിലാണ് സംഭവം.

Also Read: കേരളത്തില്‍ മാസ്‌ക് ധരിക്കാത്തവരുടെ എണ്ണം വര്‍ധിക്കുന്നു; ഇന്ന് പതിനായിരത്തോളം പേര്‍ക്കെതിരെ കേസ്

സ്വകാര്യ ആശുപത്രിയിലെ ലാബിലാണ് സ്ത്രീ കോവിഡ് പരിശോധന നടത്താന്‍ എത്തിയത്. എന്നാല്‍ സാമ്പിള്‍ എടുക്കുന്നതിനിടെ സാമ്പിള്‍ എടുക്കാന്‍ ഉപയോഗിക്കുന്ന ഉപകരണമായ സ്വാബ് സ്റ്റിക് മുറിഞ്ഞ് ഒരു ഭാഗം സ്ത്രീയുടെ മൂക്കില്‍ കുടുങ്ങുകയായിരുന്നു. ഇതോടെ ഇവരുടെ ബന്ധുക്കള്‍ ആശുപത്രി അധികൃതരുമായി വാക്കേറ്റമുണ്ടായി.

വാക്കേറ്റം തുടരുന്നതിനിടെ സ്ഥലത്തെത്തിയ ഡോക്ടറോടും ബന്ധുക്കള്‍ വാഗ്വാദത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് മര്‍ദ്ദിക്കുകയുമായിരുന്നു. ഡോക്ടറെ മര്‍ദിച്ചവര്‍ക്കെതിരെ കേസെടുത്തെന്നും ഇവരെ കണ്ടെത്താനായുള്ള പരിശോധന പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button