KeralaLatest NewsNewsCrime

ചാരായ വില്പന; യുവാക്കൾ അറസ്റ്റിൽ

പരവൂർ: കലയ്‌ക്കോട് പബ്ലിക് ഹെൽത്ത് സെൻററിന് സമീപത്ത് സർക്കാർ നിരോധിത വാറ്റുചാരായം വിൽപനക്കായി ബൈക്കിൽ കൊണ്ടു വരവേ രണ്ടുപേരെ പരവൂർ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു.

പൂതക്കുളം വിശാഖം വീട്ടിൽ അഖിൽ (32), നെടുങ്ങോലം കിഴക്കേ ചരുവിള വീട്ടിൽ ഷിനു (33) എന്നിവരാണ് അറസ്റ്റിൽ ആയിരിക്കുന്നത്. പ്ലാസ്റ്റിക് കുപ്പിയിലാക്കി വിൽപ്പനക്കായി കൊണ്ടുവന്ന വാറ്റുചാരായം ആണ് പിടിച്ചെടുത്തിരിക്കുന്നത്

പരവൂർ ഇൻസ്പെക്ടർ സംജിത് ഖാൻ, എസ്.ഐ വിജിത് കെ. നായർ, ഗോപകുമാർ, നിസാം, എ.എസ്.ഐ. ഹരി സോമൻ, എസ്.സി.പി.ഒ പ്രമോദ്, അനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button