
പാലക്കാട് : പാലക്കാട് ജില്ലയില്‍ ഇന്ന് 2700 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1805 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 884 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 5 പേർ, 6 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും.3168 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിക്കുകയുണ്ടായി.
ഇതോടെ പാലക്കാട് ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 22784 ആയി ഉയർന്നു. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം വയനാട്, കാസർഗോഡ് ജില്ലകളിലും 2 പേർ കൊല്ലം ജില്ലയിലും 3 പേർ പത്തനംതിട്ട ജില്ലയിലും 4 പേർ കണ്ണൂർ ജില്ലയിലും 6 പേർ ഇടുക്കി ജില്ലയിലും 7 പേർ കോട്ടയം ജില്ലയിലും 10 പേർ ആലപ്പുഴ ജില്ലയിലും 18 പേർ കോഴിക്കോട് ജില്ലയിലും23 പേർ തിരുവനന്തപുരം ജില്ലയിലും 21 പേർ എറണാകുളം ജില്ലയിലും 159 പേർ മലപ്പുറം ജില്ലയിലും 36 പേർ തൃശ്ശൂർ ജില്ലയിലും ചികിത്സയിലുണ്ട്.
Post Your Comments