![](/wp-content/uploads/2021/02/arrest-8-e1613840150451.jpg)
ആലപ്പുഴ; മാല വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിൽ നിന്നു സ്വർണ മാല മോഷ്ടിച്ച് ബൈക്കിൽ കടന്ന സംഘത്തിലെ ഒരാൾ അറസ്റ്റിൽ ആയിരിക്കുന്നു. ഒട്ടേറെ മോഷണ, കഞ്ചാവ് കേസുകളിൽ പ്രതിയായ എറണാകുളം സൗത്ത് പറവൂർ ഇലുക്കാട് വീട്ടിൽ ഇ.ആർ.ശ്രീരാജ് (26) ആണ് അറസ്റ്റിൽ ആയിരിക്കുന്നത്.
കഴിഞ്ഞ 3ന് ഉച്ചയ്ക്ക് ഒരു മണിയോടെ മുല്ലയ്ക്കൽ രാജാ ജ്വല്ലറിയിലാണു ശ്രീരാജും കൂട്ടാളിയും മോഷണം നടത്തിയിരിക്കുന്നത്. ഒരു പവൻ തൂക്കമുള്ള മാല വാങ്ങാനെന്ന രീതിയിൽ കയ്യിലെടുത്ത ശേഷം പുറത്തേക്ക് ഓടി ശ്രീരാജിന്റെ ബൈക്കിന് പിന്നിൽ കയറി പോകുകയായിരുന്നു ഉണ്ടായത്.
മോഷണത്തിന് ശേഷം ആന്ധ്രയിലേക്കാണ് പ്രതികൾ കടന്നത്. ശ്രീരാജ് പെരുമ്പാവൂരിൽ എത്തിയതായി നോർത്ത് എസ്ഐ റിജിൻ തോമസിന് വിവരം ലഭിക്കുകയുണ്ടായി. തുടർന്നാണ് പ്രതിയെ പെരുമ്പാവൂരിലെത്തി അറസ്റ്റ് ചെയ്തത്.
മോഷണക്കേസിൽ ജയിലിലായിരുന്ന ശ്രീരാജ് ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് ആലപ്പുഴയിൽ മോഷണം നടത്തിയിരിക്കുന്നത്. പൊലീസ് ഓഫിസർമാരായ വി.കെ.ബിനുമോൻ, വികാസ് ആന്റണി, എൻ.എസ്.വിഷ്ണു, ശ്യാം, സാഗർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Post Your Comments