News

ലോക്ക് ടൗണിലെ മദ്യവിതരണത്തിൽ തീരുമാനമെടുത്ത് എക്‌സൈസ് മന്ത്രി എംവി ഗോവിന്ദൻ

തിരുവനന്തപുരം : കോവിഡിനെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൗണിൽ മദ്യവിതരണത്തിന്റെ കാര്യത്തിൽ തീരുമാനമെടുത്ത് എക്‌സൈസ് മന്ത്രി എംവി ഗോവിന്ദൻ. തൽക്കാലം മദ്യം ഹോം ഡെലിവറിയായി എത്തിക്കേണ്ടെന്നാണ് തീരുമാനം.

കഴിഞ്ഞ തവണത്തേപ്പോലെ ബുക്കിംഗ് സംവിധാനം കൊണ്ടുവരുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മദ്യശാലകളിലെ തിരക്കു കുറയ്ക്കാൻ വേണ്ടിയായിരുന്നു ബെവ്ക്യു ആപ് ഏർപ്പെടുത്തിയത്.ചട്ടങ്ങളിൽ ഭേദഗതി കൊണ്ടുവന്നിരുന്നു.

Read Also  :  ‘അനുജത്തിമാരെ തൊട്ട് കളിച്ചാൽ മുഖം ഇടിച്ചു പരത്തും’; മുന്നറിയിപ്പുമായി അഹാന കൃഷ്ണകുമാർ

മദ്യ വിതരണം എങ്ങനെ നടത്താനാകുമെന്നത് സംബന്ധിച്ച് എംവി ഗോവിന്ദൻ ബെവ്‌കോ എംഡിയുമായി ചർച്ച നടത്തി.ഓൺലൈൻ വഴി മദ്യം വിതരണം ചെയ്യണമെങ്കിൽ കേരള വിദേശമദ്യ ചട്ടങ്ങളിൽ ഭേദഗതി വരുത്തണം. ഇതോടൊപ്പം അബ്കാരി ഷോപ്പ് ഡിസ്‌പോസൽ റൂളിലും ഭേദഗതി വേണം. ഇതുസംബന്ധിച്ച് കമ്മിഷണർ നൽകുന്ന വിശദവിവരങ്ങൾ സഹിതം എക്‌സൈസ് മന്ത്രിക്കു ശുപാർശ സമർപ്പിക്കും. മദ്യത്തിന്റെ കാര്യമായതിനാൽ മന്ത്രിസഭായോഗമായിരിക്കും അന്തിമ തീരുമാനം എടുക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button