അമൃത്സര്‍: പഞ്ചാബ് സര്‍ക്കാരിന് നേരിട്ട് കോവിഡ് വാക്‌സിന്‍ കൈമാറില്ലെന്ന് അമേരിക്കന്‍ കമ്പനിയായ മൊഡേണ. ഇടപാടുകള്‍ കേന്ദ്രസര്‍ക്കാരുമായി മാത്രമേ നടത്തുകയുള്ളൂ എന്ന് മൊഡേണ അറിയിച്ചു. കമ്പനിയുടെ പോളിസി അനുസരിച്ചാണ് തീരുമാനം.
നേരത്തെ, ആഗോള വാക്‌സിന്‍ നിര്‍മ്മാതാക്കളായ സ്പുട്‌നിക്, ഫൈസര്‍, മൊഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നിവരുമായി പഞ്ചാബ് സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍, മൊഡേണ കേന്ദ്രസര്‍ക്കാരിന് മാത്രമേ വാക്‌സിന്‍ കൈമാറുകയുള്ളൂവെന്ന് അറിയിച്ചതായി പഞ്ചാബ് സര്‍ക്കാര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.
ഇതുവരെ 5,33,973 പേര്‍ക്കാണ് പഞ്ചാബില്‍ കോവിഡ് ബാധിച്ചത്. 61,203 പേരാണ് വിവിധയിടങ്ങളില്‍ ചികിത്സയിലുള്ളത്. 13,000ത്തിലധികം ആളുകള്‍ സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിച്ചിട്ടുണ്ട്. പഞ്ചാബില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന 80 ശതമാനത്തോളം കേസുകളില്‍ യുകെ വൈറസിന്റെ സാന്നിധ്യമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
Post Your Comments