തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളെപ്പറ്റി പരാതിയറിയിക്കാൻ മൊബൈൽ ആപ്പ് സംവിധാനം നടപ്പാക്കാനൊരുങ്ങുന്നു. പൊതുമരാമത്തുവകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് ഇക്കാര്യം അറിയിച്ചത്. ജൂൺ ഏഴുമുതൽ ആപ്പ് ഗൂഗിൾ പ്ലേസ്റ്റോറിലും ആപ്പിൾ സ്റ്റോറിലും ലഭ്യമാകും.
റോഡ് മെയിന്റനൻസ് മാനേജ്മെന്റ് സിസ്റ്റം (ആർ.എം.എം.എസ്.) പദ്ധതിയുടെ ഭാഗമായാണ് ആപ്പ് ഒരുങ്ങുന്നത്. ആപ്പ് വഴി ലഭിക്കുന്ന പരാതികൾ എസ്.എം.എസ്. വഴിയും ഇ-മെയിൽ വഴിയും ബന്ധപ്പെട്ട എഞ്ചിനിയർമാരെ അറിയിക്കുകയും പരാതി പരിഹരിച്ചശേഷം വിവരം ആപ്പിൽ അപ്ഡേറ്റ് ചെയ്യുകയും ചെയ്യും. ഇതിലൂടെ പരാതി നൽകിയവർക്ക് ആപ്പിലൂടെത്തന്നെ തുടർ വിവരങ്ങൾ അറിയാൻ കഴിയും.
Post Your Comments