COVID 19Latest NewsKerala

പാരസെറ്റമോള്‍ കഴിച്ചു കോവിഡ് പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കരുതേ.. അനുഭവം പറഞ്ഞ് അവസാനമായി കണ്ണൻ അയച്ച ഓഡിയോ വൈറൽ

ആദ്യ ദിവസങ്ങളില്‍ കാര്യമായ ചികിത്സ നടത്തിയില്ല. പിന്നീട് പനി കുറയാതെ ആയപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

കൊടുങ്ങല്ലൂര്‍: കോവിഡ് പോസിറ്റിവായി മരണത്തിന് കീഴടങ്ങിയ കണ്ണന്‍ എന്ന യുവാവിന്റെ അവസാനത്തെ ശബ്ദരേഖ വൈറൽ . ചന്തപ്പുര പെട്രോള്‍ പമ്പിനു സമീപം ശ്രീരാഗം മൊബൈല്‍ ഷോപ്പ് ഉടമ ആല വെസ്റ്റ് പുത്തന്‍കാട്ടില്‍ ക്ഷേത്രത്തിനു സമീപം ഗോപിയുടെ മകന്‍ കണ്ണന്‍ (40) ആണ് കോവിഡ് മൂലം മരിച്ചത്. മരിക്കുന്നതിന് മുമ്പ് കണ്ണന്‍ അവസാനമായി അയച്ച ശബ്ദ സന്ദേശം കേട്ട് പൊട്ടിക്കരയുകയാണ് സുഹൃത്തുക്കള്‍. ആ ശബ്ദരേഖ ഇങ്ങനെ,

‘കോവിഡ് പോസിറ്റീവ് ആണെന്നു സംശയം തോന്നിയാല്‍ ഉടന്‍ ആശുപത്രിയില്‍ ചികിത്സ തേടണം. പാരസെറ്റമോള്‍ കഴിച്ചു മാത്രം കോവിഡ് പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കരുത്.’ സന്ദേശം അയച്ച് അധികം വൈകും മുന്‍പേ കണ്ണൻ മരണത്തിനു കീഴടങ്ങി. കോവിഡിന് ശേഷം ന്യുമോണിയ ബാധിച്ചായിരുന്നു കണ്ണന്റെ മരണം. ഏപ്രില്‍ 22 നു നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

read also: സൗമ്യയുടെ കുടുംബത്തിൽ ഒരാൾക്കു ജോലിയും നഷ്ടപരിഹാരവും: ഇസ്രായേൽ സൗമ്യയെ കാണുന്നത് സ്വന്തം മകളായി

ആദ്യ ദിവസങ്ങളില്‍ കാര്യമായ ചികിത്സ നടത്തിയില്ല. പിന്നീട് പനി കുറയാതെ ആയപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ വ്യാഴം രാത്രിയാണു മരിച്ചത്. രണ്ടാഴ്ചയ്ക്കു ശേഷം നെഗറ്റീവ് ആയെങ്കിലും ന്യുമോണിയ ബാധിച്ചു. ഇതിനിടയിലാണ് സുഹൃത്തുക്കള്‍ക്കു ശബ്ദ സന്ദേശം അയച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button