ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തത് 2,40,842 പേര്‍ക്ക്. 3,55,102 പേര് രോഗമുക്തി നേടിയിരിക്കുന്നു. 3,741 പേരാണ് ഇന്നലെ കൊറോണ വൈറസ് രോഗം മൂലം മരിച്ചത്.
ഇന്ത്യയില്‍ ഇതുവരെ കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,65,30,132 ആയി ഉയർന്നു. ഇതില്‍ 2,34,25,467 പേര് രോഗമുക്തി നേടിയിരിക്കുന്നു. കൊറോണ വൈറസ് രോഗബാധ മൂലം മരിച്ചത് 2,99,266 പേരാണ്. നിലവില്‍ 28,05,399 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.
ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് 19,50,04,184 പേര് വാക്സിന് സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിക്കുകയുണ്ടായി.
തമിഴ്നാട്ടില്‍ ഇന്നലെ 35,873 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം കണ്ടെത്തിയത്. 25,776 പേര്‍ക്കാണ് രോഗ മുക്തിനേടി. 448 പേര് കോവിഡ് ബാധിച്ചു മരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗികളുടെ എണ്ണം 18,06,861 ആയി ഉയർന്നിരിക്കുന്നു. ആകെ രോഗ മുക്തി 15,02,861 പേർ ആണ്. ആകെ മരണം 20,046 ആയിരിക്കുന്നു. നിലവില്‍ 2,84,278 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.
കര്‍ണാടകയില്‍ ഇന്നലെ 31,183 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗികളേക്കാള്‍ ഇരട്ടിയിലധികമാണ് ഇന്ന് രോഗ മുക്തര്‍ ഉള്ളത്. 61,766 പേര്‍ക്കാണ് ഇന്ന് രോഗ മുക്തി. 451 പേരാണ് ഇന്ന് മരിച്ചത്. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം ഇതോടെ 23,98,925 ആയി. ആകെ രോഗ മുക്തി 18,91,042. ആകെ മരണം 24,658. നിലവില്‍ 4,83,204 പേര് ചികിത്സയില്‍.
Post Your Comments