തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡിന്റെ രണ്ടാം തരംഗത്തിൽ മരണനിരക്ക് കുതിച്ചുയരുന്നു. 24 മണിക്കൂറിനിടെ 188 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഒറ്റ ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്.
അടുത്തിടെയായി പ്രതിദിനം കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തുന്നത്. ഇന്നലെ 176 മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്.
സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ച് മരിച്ചരുടെ എണ്ണം 7358 ആയി. അനൗദ്യോഗികമായ കണക്കുകൾ പ്രകാരം കേരളത്തിലെ മരണ സംഖ്യ ഇതിനും മുകളിലാണെന്നാണ് വിലയിരുത്തൽ. കോവിഡ് മരണങ്ങളുടെ എണ്ണത്തിൽ വൻ വർധനവ് ഉണ്ടായതോടെ സംസ്ഥാനത്തെ ശ്മശാനങ്ങളിലും തിരക്ക് വർധിക്കുകയാണ്.
കേരളത്തിൽ ഇനിയുള്ള ദിവസങ്ങളിൽ പ്രതിദിന കേസുകൾ കുറഞ്ഞാലും കോവിഡ് മരണ നിരക്ക് കൂടാനാണ് സാധ്യതയെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു.
Read Also: സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
Post Your Comments