Latest NewsNewsIndia

ഡോക്ടര്‍മാര്‍ക്കെതിരെയുള്ള പരാമര്‍ശം ; ബാബാ രാംദേവിന് കത്തയച്ച് കേന്ദ്ര ആരോഗ്യ മന്ത്രി

ന്യൂഡല്‍ഹി : അലോപ്പതി ഡോക്ടര്‍മാര്‍ക്കെതിരെ നടത്തിയ പരാമര്‍ശം പിന്‍വലിക്കണമെന്ന് യോഗഗുരു ബാബാ രാംദേവിനോട് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍. രാം ദേവിന് അയച്ച കത്തിലാണ് മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. ഡോക്ടര്‍മാരെയും ആധുനിക വൈദ്യശാസ്ത്രത്തെയും അപമാനിച്ച രാംദേവിനെതിരെ നടപടിയെടുക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രിയുടെ നടപടി.

Read Also : കൊറോണയെ തുരത്താൻ ഹോമം നടത്തുന്ന പൂജാരിയുടെ വീഡിയോ വൈറലാകുന്നു 

‘കോവിഡ് 19നെതിരെ രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകര്‍ അവിശ്വസനീയ രീതിയിലാണ് പൊരുതുന്നത്. അതുകൊണ്ടുതന്നെ ബാബാ രാംദേവിന്റെ പ്രസ്താവന രാജ്യത്തെ വേദനിപ്പിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തകരെ അവഹേളിക്കുന്നതാണ് പ്രസ്താവന. താങ്കള്‍ നടത്തിയ വിശദീകരണം തൃപ്തികരമല്ല. അതുകൊണ്ട് തന്നെ പ്രസ്താവന പിന്‍വലിക്കണം’-മന്ത്രി കത്തില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button