ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലുകള്‍ക്കെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് പ്രതിഷേധ സംഘടനകള്‍. ഇതിന്റെ ഭാഗമായി മെയ് 26ന് കരിദിനം ആചരിക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു. പ്രതിഷേധത്തിന് പിന്തുണയുമായി 12 പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തി.
Also Read: സംസ്ഥാനത്ത് ബജറ്റ് ജൂൺ നാലിന്; കന്നി ബജറ്റ് അവതരണത്തിനൊരുങ്ങി ധനമന്ത്രി കെ എൻ ബാലഗോപാൽ
കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം ആറ് മാസം പിന്നിടുന്നതിന്റെ ഭാഗമായാണ് കരിദിനം ആചരിക്കുന്നതെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, എച്ച്.ഡി ദേവഗൗഡ, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍, ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ എന്നീ നേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ ഒപ്പുവെച്ചു.
മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള, മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്, ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, സിപിഐ നേതാവ് ഡി. രാജ, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവരും പ്രതിഷേധത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മെയ് 12ന് പ്രതിപക്ഷ സംഘടനകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയക്കുകയും ചെയ്തിരുന്നു.
Post Your Comments