KeralaLatest NewsNews

സംസ്ഥാനത്ത് ബജറ്റ് ജൂൺ നാലിന്; കന്നി ബജറ്റ് അവതരണത്തിനൊരുങ്ങി ധനമന്ത്രി കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് ജൂൺ നാലിന്. ധനമന്ത്രി കെ എൻ ബാലഗോപാൽ ജൂൺ നാലിന് രാവിലെ 9 മണിക്ക് നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കും. ധനമന്ത്രിയായുള്ള കെ എൻ ബാലഗോപാലിന്റെ ആദ്യ ബജറ്റ് അവതരണമാണിത്.

മുൻ ധനമന്ത്രി ടി എം തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റിനോട് കൂട്ടിച്ചേർക്കലുകൾ നടത്തിയാകും പുതിയ ബജറ്റ് എന്നാണ് റിപ്പോർട്ട്. കോവിഡിനെ തുടർന്നുളള ധന പ്രതിസന്ധി രൂക്ഷമായ ഘട്ടത്തിലെ ബജറ്റ് അവതരണം ഏറെ വെല്ലുവിളികൾ നിറഞ്ഞതാകും. വോട്ട് ഓൺ അക്കൗണ്ടും ഇതോടൊപ്പം അവതരിപ്പിക്കും.

Read Also: ആശങ്കയായി മരണ നിരക്ക്; സംസ്ഥാനത്ത് ഇന്ന് രേഖപ്പെടുത്തിയത് ഏറ്റവും ഉയർന്ന പ്രതിദിന മരണസംഖ്യ

പുതിയ നിയമസഭയുടെ ആദ്യ സമ്മേളനം മെയ് 24 മുതൽ ജൂൺ 14 വരെയാണ് ചേരുന്നത്. പുതിയ സർക്കാരിന്റെ നയപ്രഖ്യാപനം മെയ് 28 ന് രാവിലെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തും. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് തകർന്ന സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യമാണ് ധനമന്ത്രിയെ കാത്തിരിക്കുന്നത്. അതിനാൽ തന്നെ ബജറ്റ് അവതരണത്തെ ഏറെ പ്രതീക്ഷയോടെയാണ് ജനങ്ങൾ ഉറ്റുനോക്കുന്നത്.

Read Also: സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button