Latest NewsNewsIndia

എയർ ഇന്ത്യയിലെ വിവര ചോർച്ച; റിപ്പോർട്ട് തേടി ഡിജിസിഎ

ന്യൂഡൽഹി: എയർ ഇന്ത്യയിലെ വിവരചോർച്ചയിൽ വിശദാംശങ്ങൾ തേടി ഡിജിസിഎ. എയർ ഇന്ത്യയിൽ നിന്നും ചോർത്തിയ വിവരങ്ങൾ ഡാർക്ക് വെബിൽ വിൽപന നടത്താനോ വ്യക്തിവിവരങ്ങൾ വച്ച് തട്ടിപ്പ് നടത്താനുള്ള സാധ്യതയുണ്ടെന്ന് സൈബർ വിദഗ്ധർ മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിലാണ് ഡിജിസിഎയുടെ നടപടി. യാത്രക്കാരായ ഉന്നത ഉദ്യോഗസ്ഥരുടെ ഉൾപ്പെടെയുള്ള വിവരങ്ങൾ ചോർന്നെന്നാണ് റിപ്പോർട്ട്.

Read Also: സംസ്ഥാനത്ത് ബുധനാഴ്ച്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

എയർ ഇന്ത്യയുടെ ഡേറ്റ പ്രോസസറിന് നേരെയുണ്ടായ സൈബർ ആക്രമണത്തിൽ ചോർന്നത് 45 ലക്ഷം പേരുടെ ക്രഡിറ്റ് കാർഡ് ഉൾപ്പെടെയുള്ള വിവരളാണ്. ക്രെഡിറ്റ് കാർഡിന് പുറമെ പാസ്‌പോർട്ട്, ഫോൺ നമ്പറുകൾ എന്നിങ്ങനെ സ്വകാര്യ വിവരങ്ങളും ചോർന്നതായി കഴിഞ്ഞ ദിവസം എയർ ഇന്ത്യ അറിയിച്ചിരുന്നു. എയർ ഇന്ത്യക്ക് വേണ്ടി യാത്രക്കാരുടെ വിവരങ്ങൾ കൈകാര്യം ചെയ്യുന്ന ജനീവ ആസ്ഥാനമായി പ്രവർത്തിക്കുന്ന പാസഞ്ചർ സിസ്റ്റം ഓപ്പറേറ്റായ സിറ്റ എന്ന കമ്പനിയ്ക്ക് നേരെയായിരുന്നു സൈബർ ആക്രമണം.

2011 ആഗസ്റ്റ് 26നും 2021 ഫെബ്രുവരി മൂന്നിനും ഇടയിൽ എയർ ഇന്ത്യ സേവനം ഉപയോഗിച്ച യാത്രക്കാരുടെ വിവരങ്ങളാണ് ചോർന്നത്. യാത്രക്കാരുടെ പേര്, ജനന തീയതി, ഫോൺ നമ്പറുകൾ, ടിക്കറ്റ് നമ്പർ തുടങ്ങിയ വിവരങ്ങളും ചോർന്നിട്ടുണ്ട്.

Read Also: മോദി സർക്കാരിന്റെ ഏഴാം വാർഷിക ആഘോഷങ്ങൾ ഒഴിവാക്കി ബിജെപി ; രാജ്യമൊട്ടാകെ വിവിധ ക്ഷേമ പദ്ധതികൾ സംഘടിപ്പിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button