ധാക്ക : 10 വര്‍ഷമായി തുടരുന്ന ഇസ്രായേലിലേക്കുള്ള യാത്രാവിലക്ക് നീക്കി ബംഗ്ലാദേശ്. യാത്രാവിലക്ക് നീക്കിയതിനെ സ്വാഗതം ചെയ്ത ഇസ്രായേല്‍ ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ പ്രയോജനത്തിനായി തെല്‍ അവിവുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാന്‍ ബംഗ്ലാദേശിനോട് ആഹ്വാനം ചെയ്തു.
Read Also : രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു ; കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യമന്ത്രാലയം
‘ഇസ്രായേല്‍ ഒഴികെ എല്ലാ രാജ്യങ്ങളിലേക്കും സാധുതയുള്ള പാസ്പോര്‍ട്ട്’ എന്ന ഉപാധി നിലവിലെ പാസ്പോര്ട്ടുകളില്നിന്നു നീക്കുമെന്നും ‘ലോകമെമ്ബാടും സാധുതയുള്ളത്’ എന്നാക്കി മാറ്റുമെന്നും ബംഗ്ലാദേശ് അധികൃതര്‍ അറിയിച്ചു. പാസ്പോര്ട്ടുകള് അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്നുവെന്ന് ഉറപ്പാക്കാനാണ് മാറ്റങ്ങള്‍ വരുത്തുന്നതെന്ന് ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി അസദുസ്സമാന്‍ ഖാന് കമാല്‍ പറഞ്ഞു.
അതേസമയം, ബംഗ്ലാദേശിന്റെ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഗിലാദ് കോഹന് ട്വീറ്റ് ചെയ്തു. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നയതന്ത്ര ബന്ധം സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇസ്രായേലിന്റെ ഫലസ്തീന് അധിനിവേശത്തെ എതിര്‍ക്കുന്ന ബംഗ്ലാദേശ് ഇനിയും നയതന്ത്ര ബന്ധം സ്ഥാപിച്ചിട്ടില്ല.
Post Your Comments