Latest NewsCinemaNewsIndiaBollywoodEntertainment

നിങ്ങളുടെ ആഡംബര ഭോജനം പ്രദര്‍ശിപ്പിക്കുന്നത് പട്ടിണിക്കിടക്കുന്നവന് മുന്‍പിലാണ്; താരങ്ങള്‍ക്കെതിരെ അന്നു കപൂര്‍

ന്യൂഡൽഹി : രാജ്യം കോവിഡ് പ്രതിസന്ധിയിലൂടെ കടക്കുന്ന സമയത്ത് ഭക്ഷണങ്ങളുടെ ചിത്രങ്ങളെടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്ന താരങ്ങള്‍ക്കെതിരെ നടൻ അന്നു കപൂര്‍. ഭക്ഷണം കഴിക്കാന്‍ ഗതിയില്ലാത്തവര്‍ക്ക് മുന്നിലാണ് നിങ്ങളുടെ ഈ പ്രകടനമെന്ന് മറക്കരുതെന്നും അന്നു കപൂര്‍ പറഞ്ഞു.

”നിങ്ങള്‍ക്ക് പണമുണ്ടെങ്കില്‍, സൗകര്യമുണ്ടെങ്കില്‍ വിനോദയാത്രയ്ക്ക് പോകാം, പോകാതിരിക്കാം. ആരും അതിന് തടസ്സമല്ല. എന്നാല്‍ അത് മറ്റുള്ളവര്‍ക്ക് മുന്‍പില്‍ പ്രദര്‍ശിപ്പിക്കാന്‍ വേണ്ടിയാകരുത്. നിങ്ങളുടെ ആഡംബര ഭോജനം പ്രദര്‍ശിപ്പിക്കുന്നത് പട്ടിണിക്കിടക്കുന്നവന് മുന്‍പിലാണ്. അങ്ങനെ ചെയ്യരുത്”- അന്നു കപൂര്‍ പറഞ്ഞു.

Read Also  : മുംബൈ ബാര്‍ജ് ദുരന്തം, മരിച്ച മലയാളികളുടെ എണ്ണം ഏഴായി : മരണസംഖ്യ ഇനിയും ഉയരും

നടന്‍ നവാസുദ്ദീന്‍ സിദ്ദിഖിയും സമാനമായ വിമര്‍ശനം ഉന്നയിച്ച് നേരത്തേ രംഗത്ത് വന്നിരുന്നു. രാജ്യമൊന്നടങ്കം കടുത്ത പ്രശ്‌നങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ചിലര്‍ ഒന്നും അറിയാത്തത് പോലെ ചിലര്‍ ദന്തഗോപുരങ്ങളില്‍ ജീവിക്കുകയാണെന്ന് നവാസുദ്ദീന്‍ സിദ്ദിഖി പറഞ്ഞു. വിനോദയാത്രയുടെ ചിത്രങ്ങള്‍ പങ്കുവച്ച ഏതാനും ബോളിവുഡ് താരങ്ങള്‍ക്കെതിരേയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button