KeralaLatest NewsNews

അവസാന മത്സരത്തില്‍ ഡബിള്‍ അടിച്ച് അഗ്വേറോ പടിയിറങ്ങി; സിറ്റിയ്ക്ക് വമ്പന്‍ ജയം

71-ാം മിനിട്ടിലും 76-ാം മിനിട്ടിലും അഗ്വേറോ ഗോള്‍ വല കുലുക്കി

ലണ്ടന്‍: പ്രീമിയര്‍ ലീഗിലെ അവസാന മത്സരം അവിസ്മരണീയമാക്കി സെര്‍ജിയോ അഗ്വേറോ. എവര്‍ട്ടനെതിരെ ഇരട്ട ഗോളുകള്‍ അടിച്ചാണ് അഗ്വേറോ വിടപറയല്‍ മത്സരം ഗംഭീരമാക്കിയത്. എതിരില്ലാത്ത 5 ഗോളുകള്‍ക്ക് സിറ്റി വിജയിക്കുകയും ചെയ്തു.

Also Read: പട്ടിണി അകറ്റാൻ ഇഷ്ടിക കളത്തിൽ ജോലിക്കിറങ്ങി; ഇന്ത്യൻ ഫുട്‌ബോൾ താരത്തിന് സഹായം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

രണ്ടാം പകുതിയിലാണ് അഗ്വേറോ കളത്തിലിറങ്ങിയത്. 71-ാം മിനിട്ടിലും 76-ാം മിനിട്ടിലും അഗ്വേറോ ഗോള്‍ വല കുലുക്കി. ഇതോടെ 10 വര്‍ഷത്തിലേറെ നീണ്ട അഗ്വേറോയുടെ ഇംഗ്ലീഷ് കരിയറിനാണ് വിരാമമായിരിക്കുന്നത്. അടുത്ത സീസണ്‍ മുതല്‍ അദ്ദേഹം സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണക്ക് വേണ്ടിയാവും കളിക്കുക.

നേരത്തെ തന്നെ മാഞ്ചസ്റ്റര്‍ സിറ്റി പ്രമീയര്‍ ലീഗ് കിരീടം ഉറപ്പിച്ചിരുന്നു. കെവിന്‍ ഡിബ്രൂയിനെ, ഗബ്രിയേല്‍ ജിസൂസ്, ഫില്‍ ഫോഡെന്‍ എന്നിവരാണ് സിറ്റിയുടെ മറ്റ് ഗോള്‍ സ്‌കോറര്‍മാര്‍. ക്രിസ്റ്റല്‍ പാലസിനെതിരെ രണ്ടു ഗോളിന്റെ നിര്‍ണായക വിജയവുമായി ലിവര്‍പൂള്‍ ടേബിളില്‍ മൂന്നാം സ്ഥാനം നേടി ചാമ്പ്യന്‍സ് ലീഗ് യോഗ്യത സ്വന്തമാക്കി. മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിവർപൂൾ, ചെൽസി ടീമുകളാവും അടുത്ത സീസണിൽ ഇംഗ്ലണ്ടിൽ നിന്ന് ചാമ്പ്യൻസ് ലീഗ് കളിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button