കേരളം ലോക്ക്ഡൗണിനോട് കിടപിടിക്കുമ്പോൾ ദുരിതത്തിലായവർക്ക് തുണയാകുന്നത് പോലീസ് ഉദ്യോഗസ്ഥർ. പെരിന്തൽമണ്ണയിൽ ട്രിപ്പിൾ ലോക്ഡൗണിനിടയിൽ പുറത്തിറങ്ങിയ യുവാവിന് അടിയന്തിര സഹായം ലഭ്യമാക്കിയിരിക്കുകയാണ് പോലീസ്. പ്രസവാനന്തരം അമിത രക്തസ്രാവം കൂടിയ സഹോദരിക്ക് എത്രയും വേഗം രക്തം നൽകണമെന്നും അതിനാൽ ആശുപത്രിയിൽ എത്തണമെന്നും യുവാവ് പോലീസിനോട് ആവശ്യപ്പെട്ടു. എന്നാൽ കാര്യത്തിന്റെ ഗൗരവം മനസിലാക്കിയ പോലീസ് ഒടുവിൽ യുവാവിന് അടിയന്തിര സഹായം ലഭ്യമാക്കികൊടുത്തു.
ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഇന്നത്തെ കൈയ്യടി ഇദ്ദേഹത്തിന് കൊടുക്കാം
#സഹോദരിയുടെ_ചികിത്സാ ആവശ്യാർത്ഥം ട്രിപ്പിൾ ലോക്ഡൗണിനിടയിൽ പുറത്തിറങ്ങിയ യുവാവിന് അടിയന്തിര സഹായം ലഭ്യമാക്കി പോലീസ്. മൊബൈൽ ഫോണിൽ സംസാരിച്ചു കൊണ്ട് പരിഭ്രാന്തനായി ഇരുചക്രം ഓടിച്ചുവന്ന യുവാവിനെ തടഞ്ഞു നിർത്തിയ പോലീസിനോട് പ്രസവാനന്തരം രക്തസ്രാവം കൂടിയ സഹോദരിക്ക് എത്രയും വേഗം എത്തിക്കണമെന്ന് അറിയിച്ചു. കാര്യത്തിന്റെ ഗൗരവം മനസിലാക്കിയ മലപ്പുറം പാണ്ടിക്കാട് SHO അമൃതരംഗൻ സർ യുവാവിനെയും കൂട്ടി തന്റെ ഔദ്യോഗിക വാഹനത്തിൽ പെരിന്തൽമണ്ണ ബ്ലഡ് ബാങ്കിലെത്തി രക്തം വാങ്ങി അതിവേഗം ആശുപത്രിയിൽ എത്തിച്ചു നൽകി ഈ പോലീസ് ഉദ്യോഗസ്ഥന് കൊടുക്കാം ബിഗ് സല്യൂട്ട്…
Read Also: മൂന്നു കോടി ഡോസ് വാക്‌സിന്‍ വാങ്ങാനൊരുങ്ങി സര്‍ക്കാര്‍; ആഗോള ടെണ്ടര്‍ വിളിച്ചു
Post Your Comments