KeralaNattuvarthaLatest NewsNews

ബിവ്‌റേജസ് കോര്‍പറേഷന്‍ ഗോഡൗണില്‍ മോഷണം; നഷ്ടപ്പെട്ടത് കെയ്‌സ് കണക്കിന് മദ്യം

ജീവനക്കാര്‍ കൂടി അറിഞ്ഞുകൊണ്ടാണോ മോഷണം നടന്നതെന്ന് പോലീസ് സംശയിക്കുന്നു

തിരുവനന്തപുരം: ആറ്റിങ്ങലിലെ ബിവ്‌റേജസ് കോര്‍പറേഷന്‍ ഗോഡൗണില്‍ മോഷണം. സംഭവത്തിൽ 101 കെയ്‌സ് മദ്യം മോഷണം പോയി. ജീവനക്കാര്‍ കൂടി അറിഞ്ഞുകൊണ്ടാണോ മോഷണം നടന്നതെന്ന് പോലീസ് സംശയിക്കുന്നു. സംഭവത്തില്‍ എക്‌സൈസും സമാന്തരമായി അന്വേഷണം നടത്തുന്നുണ്ട്.

കഴിഞ്ഞ ദിവസം വര്‍ക്കലയില്‍ നിന്ന് 54 ലിറ്റര്‍ വിദേശമദ്യവുമായി ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ബിവ്‌റേജസ് ഗോഡൗണിലെ മോഷണത്തെ കുറിച്ച് സൂചന ലഭിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് വെയര്‍ഹൗസ് മാനേജരുടെ നേതൃത്വത്തിൽ സ്‌റ്റോക്ക് എടുത്തപ്പോഴാണ് 101 കെയ്‌സ് മദ്യം ന്ഷ്ടപ്പെട്ടതായി വ്യക്തമായത്.

ക്ഷേത്രങ്ങളിൽ വഴിപാടിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ് ; നടപടിയുമായി പോലീസ്

ബിവ്‌റേജസ് ഗോഡൗണിന്റെ പുറകുവശം ഷീറ്റ് കൊണ്ട് മറച്ചിരിക്കുകയാണ്. ഇത് ഇളക്കി മാറ്റിയാണ് മദ്യം കെയ്‌സോടെ ചുമന്നുമാറ്റിയത്. സ്ഥലത്തെക്കുറിച്ച് കൃത്യമായ ധാരണയുള്ളവരാകും സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചത് എന്ന് പൊലീസിന് തോന്നാൻ കാരണം ഇതാണ്. പ്രതികളെ കുറിച്ച് പോലീസിന് സൂചനകള്‍ ലഭിച്ചിട്ടുണ്ട്. അറസ്റ്റ് അടക്കമുള്ള നടപടികൾ ഉടനെ ഉണ്ടാകുമെന്ന് പോലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button