COVID 19Latest NewsNewsIndia

കൊവിഡ് പടരാൻ കാരണം ‘കർഷക സമര’മെന്ന് സർക്കാർ

ഹരിയാന: ഹരിയാനയിലെ ഗ്രാമങ്ങളിൽ കൊവിഡ് പടർന്നു പിടിക്കാൻ കാരണം ഡൽഹി അതിർത്തിയിൽ കർഷകർ നടത്തി വരുന്ന സമരമാണെന്ന് സർക്കാർ. കേന്ദ്രത്തിന് നൽകിയ റിപോർട്ടിലാണ് സംസ്ഥാന സർക്കാർ ആരോപണമുന്നയിക്കുന്നത്. ഹരിയാനയിൽ കഴിഞ്ഞ ഒരു മാസത്തിനിടെ മരിച്ച 129 കർഷകർ സമരത്തിൽ പങ്കെടുത്തവരായിരുന്നുവെന്നും കേന്ദ്രത്തിനു നൽകിയ റിപ്പോർട്ടിൽ സംസ്ഥാന സർക്കാർ പറഞ്ഞു.

Also Read:മാറ്റിചിനെ ഇറ്റലിയിൽ എത്തിക്കാനൊരുങ്ങി മൗറീനോ

കഴിഞ്ഞ ഒരു മാസത്തിനിടെ ഹരിയാനയിലെ 13 ജില്ലകളിലായി 786 പേരാണ് മരിച്ചത്. ഇവരെല്ലാം ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ളവരാണ്. ഇവരിൽ അധികം ആളുകളും കർഷക സമരത്തിൽ പങ്കെടുത്തവരാണ്. പ്രതിഷേഷക്കാരുടെ സമരത്തിൽ പങ്കെടുത്തവരുമായി നേരിട്ടും സമ്പർക്കമുള്ളവർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സമരം, ഹരിയാനയിലെ ഗ്രാമപ്രദേശങ്ങളിൽ കൊവിഡ് വർധിക്കാൻ കാരണമായിട്ടുണ്ടെന്ന് സർക്കാർ റിപ്പോർട്ട് നൽകിയത്.

പഞ്ചാബിലും സമാനമായ സ്ഥിതിയാണെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചിരുന്നു. സമരത്തിൽ സ്ഥിരമായായി പങ്കെടുത്തിരുന്ന പലർക്കും രോഗബാധയുണ്ട്. നേരത്തേ, ഡൽഹിയിൽ ഇത്രയധികം മരണം ഉണ്ടാകാനും കേസുകൾ റിപ്പോർട്ട് ചെയ്യാനും കാരണം കർഷകസമരമാണെന്ന ആരോപണം ഉയർന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button