മുംബൈ: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ എഴുതി തള്ളിയ കിട്ടാക്കടങ്ങളുടെ കണക്കുകള്‍ പുറത്തുവിട്ട് എസ്ബിഐ. 17,590 കോടി രൂപയുടെ കിട്ടാക്കടമാണ് എസ്ബിഐ എഴുതി തള്ളിയത്. ഇതോടെ നാല് വര്‍ഷത്തിനിടെ ആകെ 52,758 കോടി രൂപയുടെ കിട്ടാക്കടമാണ് ബാങ്ക് എഴുതി തള്ളിയത്.
2018-19 കാലത്ത് 17,782 കോടി രൂപയുടെ കിട്ടാക്കടം എസ്ബിഐ എഴുതി തള്ളിയിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ ഒരു ലക്ഷം കോടി രൂപയിലേറെ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ എഴുതി തള്ളിയിട്ടുണ്ട്. കിട്ടാക്കടങ്ങളുടെ കാര്യത്തില്‍ എസ്ബിഐ വലിയ വെല്ലുവിളിയാണ് നേരിടുന്നത്.
4.98 ശതമാനമായിരുന്നു ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കിന്റെ ഗ്രോസ് എന്‍പിഎ. ഇതിന് മുന്‍പത്തെ വര്‍ഷം ഇത് 6.15 ശതമാനമായിരുന്നു എന്നും അഞ്ച് വര്‍ഷത്തിനിടെയിലെ ഏറ്റവും കുറഞ്ഞ കണക്കാണിതെന്നും ചെയര്‍മാന്‍ ദിനേഷ് കുമാര്‍ ഖര പറഞ്ഞു.
Post Your Comments