തൃശൂര്‍: പുന്നംപറമ്പില്‍ വീടിനകത്തു ചാരായം വാറ്റുന്നതിനിടെ രണ്ടു യുവാക്കൾ എക്സൈസ് സംഘത്തിന്റെ പിടിയിലായിരിക്കുന്നു. തൃശൂര്‍ പുന്നംപുറമ്പ് സ്വദേശി ശ്രീനാഥിനേയും ബൈജുവിനേയുമാണ് അഞ്ചു ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളുമായി എക്സൈസ് സംഘം അറസ്റ്റ് ചെയ്തിരിക്കുന്നത്. ലോക്ഡൗണിനിടെ മദ്യം കിട്ടാത്തതിനാല്‍ വാറ്റുചാരായം ഉണ്ടാക്കി വന്‍വിലയ്ക്കു വില്‍ക്കാനായിരുന്നു ഇരുവരുടെയും ശ്രമം.
സ്വന്തം ആവശ്യത്തിന് ചാരായം നിർമ്മിച്ചെന്നായിരുന്നു ഇരുവരും മൊഴി നൽകിയത്. പക്ഷേ, എക്സൈസ് ഈ മൊഴി വിശ്വസിച്ചിട്ടില്ല. പുറത്തേയ്ക്കു വില്പന നടത്താനായിരുന്നു ശ്രമം എന്നാണു വിലയിരുത്തൽ. മദ്യം കിട്ടാത്തതിനാൽ വാറ്റാചാരായം തകൃതിയായി നടക്കുമ്പോള്‍ മദ്യദുരന്ത സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. അതുക്കൊണ്ടുതന്നെ, വാറ്റുചാരായ നിര്‍മാണം തടയാന്‍ എക്സൈസ് കര്‍ശന നടപടി തുടരും.
Post Your Comments