Latest NewsNewsInternational

പൊലീസുകാരന്റെ വീട്ടില്‍ ഏഴ് കല്ലറകള്‍, കല്ലറയില്‍ സ്ത്രീകളുടെ മൃതദേഹങ്ങള്‍

പുറത്തുവന്നിരിക്കുന്നത് ഞെട്ടിക്കുന്ന സംഭവം

എല്‍ സാല്‍വദോര്‍: കാണാതായ പെണ്‍കുട്ടികളുടേയും സ്ത്രീകളുടേയും മൃതദേഹങ്ങള്‍ മുന്‍ പൊലീസുകാരന്റെ വീട്ടില്‍ നിന്നും കണ്ടെത്തി. എല്‍ സാല്‍വദോറിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം. സ്ത്രീകളുടേതും പെണ്‍കുട്ടികളുടേയും എന്ന് സംശയിക്കുന്ന മൃതദേഹങ്ങളാണ് അന്‍പത്തിയൊന്നുകാരനായ ഹ്യൂഗോ ഏര്‍ണെസ്റ്റോ ഒസോറിയോ ചാവേസിന്റെ വീട്ടില്‍ നിന്നും ഏറെയും കണ്ടെത്തിയത്.

57കാരിയായ സ്ത്രീയുടേയും അവരുടെ 26കാരിയായ മകളുടേയും കൊലപാതകത്തില്‍ ഹ്യൂഗോ ഏര്‍ണെസ്റ്റോ ഒസോറിയോ ചാവേസ് പിടിയിലായിരുന്നു. ഇതേതുടര്‍ന്ന് സാല്‍ സാല്‍വദോറില്‍ നിന്ന് 78 കിലോമീറ്റര്‍ അകലെയുള്ള ഇയാളുടെ വീട്ടില്‍ നടന്ന ഫോറന്‍സിക് പരിശോധനയിലാണ് ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നിരിക്കുന്നത്.

രണ്ട് വര്‍ഷം മുന്‍പ് കുഴിച്ചിട്ടതെന്ന് വിലയിരുത്തുന്ന ഏഴ് കല്ലറകളാണ് ഇയാളുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്. ഇവയില്‍ നിന്നായി ഇതിനോടകം എട്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയെന്നാണ് പ്രോസിക്യൂടര്‍ വെള്ളിയാഴ്ച കോടതിയില്‍ വിശദമാക്കിയത്. 24ഓളം പേരുടെ മൃദേഹാവശിഷ്ടങ്ങള്‍ ലഭിച്ചതായും പൊലീസ് പറയുന്നു. മൃതദേഹാവശിഷ്ടങ്ങള്‍ ഡി എന്‍ എ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും ഇതിലൂടെ കൊല്ലപ്പെട്ടത് ആരാണെന്ന് കണ്ടെത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button