Latest NewsNewsIndia

മെയ് 30നുള്ളില്‍ കോവിഡിനെ നിയന്ത്രണവിധേയമാക്കും; ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി യോഗി ആദിത്യനാഥ്

മാധ്യമ പ്രവര്‍ത്തകര്‍ക്കും ന്യായാധിപന്‍മാര്‍ക്കും വാക്‌സിനേഷനായി പ്രത്യേക സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തും

ലക്‌നൗ: ഉത്തര്‍പ്രദേശിലെ കോവിഡിന്റെ രണ്ടാം തരംഗത്തെ ഉടന്‍ പിടിച്ചുകെട്ടുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഈ മാസം 30നുള്ളില്‍ കോവിഡ് വ്യാപനം നിയന്ത്രണവിധേയമാകുമെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് സാഹചര്യം വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലായിരുന്നു യോഗിയുടെ പ്രഖ്യാപനം.

Also Read: ലോക്ക് ഡൗണില്‍ ഭക്ഷണ വിതരണം നടത്തിയ സ്വിഗി, സൊമാറ്റോ ജീവനക്കാരെ പോലീസ് തടഞ്ഞു; കാരണം ഇതാണ്

സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധയുടെ കേന്ദ്രം കാണ്‍പൂരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ സാഹചര്യത്തില്‍ കാണ്‍പൂരിലെ ആശുപത്രികളില്‍ കുട്ടികള്‍ക്കായുള്ള ചികിത്സാ തയ്യാറെടുപ്പുകള്‍ ആരംഭിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കാണ്‍പൂര്‍ മെഡിക്കല്‍ കോളേജില്‍ 100 കിടക്കകളുള്ള പീഡിയാട്രിക് ഐസിയു തയ്യാറാക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഒരു ഘട്ടത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തില്‍ എത്തിയ കാണ്‍പൂരില്‍ ഇന്ന് അത് 2 ശതമാനമായി കുറഞ്ഞെന്നും യോഗി ആദിത്യനാഥ് ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തെ എല്ലാ ജനങ്ങള്‍ക്കും വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. മാധ്യമ പ്രവര്‍ത്തകര്‍ക്കും ന്യായാധിപന്‍മാര്‍ക്കും വാക്‌സിനേഷനായി പ്രത്യേക സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തും. കോവിഡ് കാലത്ത് മരുന്നുകള്‍ പൂഴ്ത്തിവെക്കുകയോ കരിഞ്ചന്തയില്‍ വില്‍ക്കുകയോ ചെയ്യുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്നും യോഗി ആദിത്യനാഥ് മുന്നറിയിപ്പ് നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button