ന്യൂഡല്‍ഹി: ഇന്ത്യയുടെ കോവിഡ് പോരാട്ടത്തില്‍ സജീവ സാന്നിധ്യമായി ഇന്ത്യന്‍ റെയില്‍വെ. ഇതിന്റെ ഭാഗമായി റെയില്‍വെ അവതരിപ്പിച്ച ഓക്‌സിജന്‍ എക്‌സ്പ്രസ് വിവിധ സംസ്ഥാനങ്ങളിലേയ്ക്ക് ഇടവേളകളില്ലാതെ ഓടുകയാണ്. റെക്കോര്‍ഡ് നേട്ടവുമായാണ് ഓക്‌സിജന്‍ എക്‌സ്പ്രസുകളുടെ കുതിപ്പ്.
Also Read: മെയ് 30നുള്ളില്‍ കോവിഡിനെ നിയന്ത്രണവിധേയമാക്കും; ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി യോഗി ആദിത്യനാഥ്
ഒറ്റ ദിവസം 1,118 മെട്രിക് ടണ്‍ ഓക്‌സിജന്‍ വിതരണം ചെയ്താണ് ഓക്‌സിജന്‍ എക്‌സ്പ്രസ് റെക്കോര്‍ഡ് കുറിച്ചത്. കേരളം ഉള്‍പ്പെടെയുള്ള 13 സംസ്ഥാനങ്ങളിലേക്ക് ഇതുവരെ 13,319 മെട്രിക് ടണ്‍ ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജനാണ് ഇന്ത്യന്‍ റെയില്‍വെ വിതരണം ചെയ്തത്. 814 ടാങ്കറുകളിലായി 208 ഓക്‌സിജന്‍ എക്‌സ്പ്രസുകളാണ് റെയില്‍വെ ഇതിനായി ഉപയോഗിച്ചത്. കേരളത്തിന് മാത്രം 118 മെട്രിക് ടണ്‍ ഓക്‌സിജനാണ് റെയില്‍വെ എത്തിച്ചത്.
ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജന്‍ കൊണ്ടുവരുന്നതിനായി സംസ്ഥാനങ്ങളാണ് ഇന്ത്യന്‍ റെയില്‍വേയ്ക്ക് ടാങ്കറുകള്‍ നല്‍കുന്നത്. സാധ്യമായ വേഗതയില്‍ ഓക്‌സിജന്‍ എത്തിക്കുന്നതിന്റെ ഭാഗമായി ഈ ട്രെയിനുകളുടെ ശരാശരി വേഗത പ്രത്യേകിച്ച് ദീര്‍ഘ ദൂര സര്‍വീസുകളില്‍ 55 കിലോ മീറ്ററിന് മുകളിലാണ്. ഉയര്‍ന്ന മുന്‍ഗണനയുള്ള ഗ്രീന്‍ കോറിഡോറിലൂടെ യാത്ര ചെയ്യുന്ന ഈ ട്രെയിനുകള്‍ക്ക് വിവിധ വിഭാഗങ്ങളിലെ ക്രൂ മാറ്റങ്ങള്‍ക്കായി അനുവദിച്ചിട്ടുള്ള സാങ്കേതിക സ്‌റ്റോപ്പേജുകള്‍ 1 മിനിറ്റായി കുറച്ചിരുന്നു.
Post Your Comments