Latest NewsKeralaNewsIndia

പുത്തൻ രീതികളുമായി പുതിയ സർക്കാർ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശൈലി പിന്തുടരാനൊരുങ്ങി പിണറായി

മന്ത്രിമാരുടെ പ്രവർത്തനങ്ങളെ കൃത്യതയോടെയും കാര്യക്ഷമതയോടെയും നിരീക്ഷിക്കാനാണ് മുഖ്യമന്ത്രിയുടെ തീരുമാനം.

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൽ പുതിയ രീതികൾ പരീക്ഷിക്കുകയാണ് മുഖ്യമന്ത്രി. അതിന്റെ ആദ്യപടിയാണ് പുതുമുഖങ്ങളെ നിർത്തിക്കൊണ്ടുള്ള മന്ത്രിസഭ. പാർട്ടി തീരുമാനമാണെങ്കിലും ഇനിമുതൽ മന്ത്രിമാരെ മുഖ്യമന്ത്രി നേരിട്ട് നിയന്ത്രിക്കും. ഓരോ വകുപ്പിനെയും കാര്യമായി തന്നെ നിരീക്ഷിക്കും. മന്ത്രിമാരുടെ പ്രവർത്തനങ്ങളെ കൃത്യതയോടെയും കാര്യക്ഷമതയോടെയും നിരീക്ഷിക്കാനാണ് മുഖ്യമന്ത്രിയുടെ തീരുമാനം.

Also Read:കനത്തമഴയിൽ മരിച്ചവരുടെ കണക്കുകൾ കോവിഡ് മരണപട്ടികയിൽ; ഇന്ത്യയ്‌ക്കെതിരെ വ്യാജ പ്രചാരണങ്ങളുമായി വിദേശ മാധ്യമങ്ങൾ

ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശൈലിപിന്തുടരാനാണ് പിണറായി വിജയന്റെ തീരുമാനം. കേന്ദ്രത്തിൽ വകുപ്പ് മന്ത്രിമാരെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടാണ് മോദിക്കുള്ളത്. മന്ത്രിമാരുടെ പ്രവർത്തനങ്ങളെ കുറിച്ച് കൃത്യമായ വിലയുരുത്തൽ എല്ലാ കൊല്ലവും പ്രധാനമന്ത്രി നടത്താറുണ്ട്. ഈ രീതിയിലേക്ക് കാര്യങ്ങൾ നീക്കാനാണ് മുഖ്യന്റെയും ശ്രമം. ഓരോ മന്ത്രിയും എന്തു ചെയ്യുന്നു, എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നകാര്യത്തില്‍ മുഖ്യമന്ത്രി നേരിട്ട് വിലയിരുത്തും. മുന്‍പരിചയമില്ലാത്ത പുതുമുഖങ്ങളെ മന്ത്രിമാരാക്കി വകുപ്പുകളിൽ കർശന നിയന്ത്രണങ്ങൾ കൊണ്ടുവരികയാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യമെന്നാണ് റിപ്പോർട്ടുകൾ.

Also Read:‘സർക്കാരിന് ആകാമെങ്കിൽ സാധാരണക്കാരനും ആകാം’; വിവാഹത്തിന് 500 പേർ, പൊലീസിന്റ അനുമതി തേടി യൂത്ത് കോൺഗ്രസ് നേതാവ്

ഇതിന്റെയെല്ലാം ആദ്യപടിയാണ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളുടെ നിയമനം. കഴിഞ്ഞ ഭരണകാലത്ത് പേഴ്സണല്‍ സ്റ്റാഫുകള്‍ വഴിവിട്ട് പ്രവര്‍ത്തിക്കുകയും അഴിമതിക്ക് കൂട്ടു നില്‍ക്കുകയും ചെയ്തതോടെ ഈ മേഖലയിലും കർശനം നിയന്ത്രണമാണ് മുഖ്യമന്ത്രി കൊണ്ടുവരുന്നത്. കൂടുതല്‍ ശ്രദ്ധവേണമെന്നാണ് എല്ലാവകുപ്പുകളോടും പിണറായിയുടെ നിര്‍ദേശം. പേഴ്സണല്‍ സ്റ്റാഫില്‍ ഉദ്യോഗസ്ഥരെ നിയമിക്കുമ്ബോള്‍ കൂടുതല്‍ ജാഗ്രതവേണമെന്ന നിര്‍ദേശമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ എല്ലാ മന്ത്രിമാര്‍ക്കും നല്‍കിയിട്ടുള്ളത്. പേഴ്സണല്‍ സ്റ്റാഫുകളായി ഉദേശിക്കുന്നവരുടെ പശ്ചാത്തലം പരിശോധിച്ചതിന് ശേഷം മാത്രമേ നിയമിക്കാവൂ എന്നാണ് മുഖ്യന്റെ ഉത്തരവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button