ലക്‌നൗ: ഇന്ത്യയ്ക്കെതിരെ വ്യാജ പ്രചാരണങ്ങളുമായി വിദേശ മാധ്യമങ്ങൾ. ഗംഗാനദിയുടെ തീരത്ത് നിരനിരയായി കിടക്കുന്ന മൃതദേഹങ്ങള്‍ ഇന്ത്യയുടെ പുതിയ പ്രതീകമായിമാറ്റുകയാണ് പല വിദേശ മാധ്യമങ്ങളും. കോവിഡ് ബാധിച്ചു മരിച്ചവരെ കുഴിച്ചിട്ടിരുന്ന ഇടങ്ങളില്‍ നിന്നും കഴിഞ്ഞദിവസത്തെ മഴയില്‍ പുറത്തെത്തിയ മൃതദേഹാവശിഷ്ടങ്ങളുടെ ചിത്രങ്ങളും അവര്‍ പ്രചരിപ്പിക്കുകയാണ്. പ്രയാഗ്രാജില്‍നിന്നും 40 കിലോമീറ്റര്‍ അകലെയുള്ള ശ്രിങ്വേര്‍പൂര്‍ എന്ന ഗ്രാമത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇവര്‍ പ്രചരിപ്പിക്കുന്നത്.
എന്നാൽ മൃതദേഹാവശിഷ്ടങ്ങള്‍ ഭക്ഷിക്കാന്‍ എത്തുന്ന നായ്ക്കളെ ഓടിക്കന്‍ മുന്‍സിപ്പല്‍ അധികൃതര്‍ കഷ്ടപ്പെടുകയാണെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയിലെ കോവിഡിന്റെ രണ്ടാം വരവ് ശക്തമായതോടെ മരണനിരക്കും നിയന്ത്രണാതീതമായി ഉയര്‍ന്നിരിക്കുകയാണ്. ഇന്നലെയും ഇവിടത്തെ ശ്മശാനങ്ങളില്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്ന പ്രക്രിയ തുടര്‍ന്നിരുന്നു. 2,59,551 പേര്‍ക്ക് ഇന്നലെ ഇന്ത്യയില്‍ പുതിയതായി രോഗം സ്ഥിരീകരിച്ചപ്പോള്‍ 4,209 മരണങ്ങളാണ് രേഖപ്പെടുത്തിയത്. ഇത് ഔദ്യോഗിക കണക്കാണ്. യഥാര്‍ത്ഥ സംഖ്യകള്‍ ഇതിന്റെ പതിന്മടങ്ങായിരിക്കുമെന്നാണ് ചില മാധ്യമങ്ങള്‍ സൂചിപ്പിച്ചത്. ആശുപത്രികളും മോര്‍ച്ചറികളും ശ്മശാനങ്ങളും നിറഞ്ഞുകവിഞ്ഞ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുടെ ദയനീയ ചിത്രമാണ് വിദേശമാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. കോവിഡിനൊപ്പം അതിഭീകരമായ ബ്ലാക്ക് ഫംഗസ് രോഗവും ഇന്ത്യയെ കടന്നാക്രമിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
Read Also: ആദ്യം മൂരികള്‍ക്ക് പകരം പശുക്കളുടെ ചിത്രം; ലീഗിനെ ട്രോളി പിവി അന്‍വര്‍; പിന്നീട് തിരുത്ത്
അതേസമയം ബിഹാറിലെ പറാസില്‍ ഒരു സ്വകാര്യ ആശുപത്രിയില്‍45 കാരിയായ ഒരു കോവിഡ് രോഗിയെ ആശുപത്രി ജീവനക്കാര്‍ കൂട്ടബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ വാര്‍ത്ത മിക്ക വിദേശ മാധ്യമങ്ങളുടെയും തലക്കെട്ടില്‍ ഇടം പിടിച്ചിരിക്കുകയാണ്. ഇക്കഴിഞ്ഞ മെയ് 16 നായിരുന്നു സംഭവം നടന്നത്. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ ആശുപത്രിയിലെ മൂന്നു ജീവനക്കാര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. രോഗം അതീവ ഗുരുതരമായതിനാല്‍ ഇവരെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു എന്ന് ഇവരുടെ മകള്‍ പറയുന്നു. ബലാത്സംഗം ചെയ്തതിനു ശേഷം വിവരം പുറത്ത് പറയാതിരിക്കാന്‍ ഡോക്ടര്‍മാര്‍ വെന്റിലേറ്ററിന്റെ കണക്ഷന്‍ വിഘടിപ്പിച്ച് ഇവരെ മരണത്തിനു വിട്ടുകൊടുക്കുകയായിരുന്നു എന്ന് മകള്‍ ആരോപിക്കുന്നു.
Post Your Comments