ബംഗളൂരു: കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ കർണാടകയിൽ ലോക്ഡൗൺ 14 ദിവസത്തേക്ക് കൂടി നീട്ടി. മേയ് 24 മുതൽ ജൂൺ ഏഴുവരെയാണ് ലോക്ഡൗൺ നീട്ടിയിരിക്കുന്നത്. മുതിർന്ന മന്ത്രിമാരും ചീഫ് സെക്രട്ടറിയും മറ്റു വിദഗ്ധരുമായി സംസാരിച്ചതിന് ശേഷമാണ് ലോക്ഡൗൺ നീട്ടാൻ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ പറയുകയുണ്ടായി.
വിദഗ്ദ്ധരുടെ നിർദേശത്തിെൻറ അടിസ്ഥാനത്തിലാണ് ലോക്ഡൗൺ നീട്ടാൻ തീരുമാനിച്ചതെന്നും ജനങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നുവെന്നും യെദ്യൂരപ്പ പറഞ്ഞു.
കൊറോണ വൈറസ് രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ജനങ്ങൾ മാസ്ക് നിർബന്ധമായും ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും സാനിറ്റൈസർ നിർബന്ധമാക്കണമെന്നും അദ്ദേഹം അഭ്യർഥിക്കുകയുണ്ടായി.
കോവിഡിെൻറ രണ്ടാം തരംഗം രാജ്യത്ത് ആരംഭിച്ചതോടെ ഏപ്രിൽ ഏഴുമുതൽ കർണാടകയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. ഒരു മാസത്തിലേറെയായി ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടും ബംഗളൂരു നഗരത്തിൽ ഉൾപ്പടെ രോഗവ്യാപനം കുറക്കാൻ കഴിഞ്ഞില്ല. തുടർന്നാണ് ലോക്ഡൗൺ നീട്ടാൻ സർക്കാർ വീണ്ടും തീരുമാനിച്ചത്.
കർണാടകയിൽ 24 മണിക്കൂറിനിടെ 32,218 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 353 മരണവും സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 23,67,742 ആയി ഉയർന്നു. 24,207 പേരാണ് കർണാകടയിൽ മരിച്ചതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. 5,14,238 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്.
Post Your Comments