കണ്ണൂര്‍: കോൺഗ്രസിനകത്ത് ജനാധിപത്യം അറ്റുപോയിട്ടില്ല എന്നതിന് തെളിവാണ് വി.ഡി.സതീശന്റെ പ്രതിപക്ഷ നേതൃസ്ഥാനമെന്ന് കെ. സുധാകരൻ എംപി. ഇതാണ് ശരിയായ പാതയെന്നും കെ. സുധാകരൻ പറഞ്ഞു.
ആരുടേയും നോമിനിയായല്ല വി.ഡി. സതീശൻ മത്സര രംഗത്തേക്ക് എത്തിയതെന്നും, പാര്‍ട്ടിയിൽ തിളച്ച് മറിയുന്ന യുവജനങ്ങളുടേയും പുതു തലമുറയുടേയും പ്രതിനിധിയാണ് വി.ഡി. സതീശനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടിയിലെ യുവതലമുറയുടെ ആഗ്രഹം ആണ് വി.ഡി. സതീശൻ പ്രതിപക്ഷ നേതാവിൻറെ സ്ഥാനത്തേക്ക് എത്തുന്നതോടെ നിറവേറ്റപ്പെടുന്നതെന്നും കെ. സുധാകരൻ പറഞ്ഞു. കെ.പി.സി.സി പ്രസിഡൻ്റ് സ്ഥാനത്തേക്ക് തന്റെ പേര് പരിഗണിക്കുന്നു എന്നത് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും കെ. സുധാകരൻ വ്യക്തമാക്കി.
Post Your Comments