വാഷിംഗ്ടണ്‍: ഇസ്രയേൽ – പലസ്തീൻ സംഘർഷത്തിനവസാനമായി വെടിനിർത്തൽ പ്രഖ്യാപിച്ചു. ഇതോടെ, എക്കാലവും തങ്ങൾ ഇസ്രയേലിനൊപ്പമായിരിക്കുമെന്ന് പ്രഖ്യാപിച്ച് അമേരിക്ക. വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ ഗാസയെ പുനഃർനിർമിക്കാനാവശ്യമായ എല്ലാ സഹായങ്ങളും ചെയ്തു നൽകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി.
ഇസ്രയേലിനൊപ്പം പലസ്തീൻ എന്ന സ്വതന്ത്ര രാഷ്ട്രവും സ്ഥാപിക്കുക എന്നു ദ്വി-രാഷ്ട്ര പദ്ധതി മാത്രമാണ് ഇസ്രയേല്‍ – പലസ്തീന്‍ പ്രശ്‌നങ്ങൾക്കുള്ള ഏക പരിഹാരമെന്നും ബൈഡന്‍ പറഞ്ഞു. ഗാസയെ സഹായിക്കുമെന്ന് വ്യക്തമാക്കിയ ബൈഡൻ ഹമാസുകളെ തള്ളിപ്പറഞ്ഞു. ഒരു ജനതയ്ക്ക് മേൽ യുദ്ധം തുടങ്ങിവെച്ച ഹമാസിന്റെ ആക്രമണങ്ങളെ അമേരിക്ക തുടക്കം മുതൽ എതിർത്തിരുന്നു.
Also Read:ബ്ലാക്ക് ഫംഗസ് കേസുകൾ വർധിക്കുന്നു; പ്രത്യേക സമിതി രൂപീകരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ്
ഹമാസുകൾ നടത്തുന്ന ആഭ്യന്തര കലാപങ്ങള്‍ അവസാനിപ്പിക്കണമെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. ഹമാസിന് വീണ്ടും ആയുധങ്ങള്‍ നിര്‍മ്മിക്കാനുള്ള അവസരം ഇനി നല്‍കില്ലെന്നും ഇസ്രയേല്‍ – പലസ്തീന്‍ വിഷയത്തില്‍ തങ്ങളുടെ കാഴ്ചപ്പാടുകളുമായി ചേര്‍ന്നുനില്‍ക്കുന്ന രാജ്യങ്ങളുമായി ചേര്‍ന്ന് ഗാസയില്‍ വീടുകള്‍ പുനര്‍നിര്‍മ്മിക്കാനുള്ള വലിയ സാമ്പത്തിക സഹായം നല്‍കുമെന്നും ബൈഡന്‍ അറിയിച്ചു.
കഴിഞ്ഞ 11 ദിവസമായി നിലനിന്നിരുന്ന വെടിനിർത്തൽ അവസാനിപ്പിച്ചതായി ആദ്യം അറിയിച്ചത് ഇസ്രയേൽ ആയിരുന്നു. പിന്നാലെ ഹമാസും. സംഘർഷത്തിൽ 250 ഓളം പേർക്കാണ് ജീവൻ നഷ്ടമായത്.
Post Your Comments