KeralaLatest NewsNews

ബ്ലാക്ക് ഫംഗസ് കേസുകൾ വർധിക്കുന്നു; പ്രത്യേക സമിതി രൂപീകരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ്

കോഴിക്കോട് : ബ്ലാക്ക് ഫംഗസ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രത്യേക സമിതി രൂപീകരിച്ചു. വിവിധ വകുപ്പുകളില്‍ നിന്നായി ഏഴു ഡോക്ടര്‍മാരാണ് ഈ സംഘത്തിലുള്ളത്.

ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരമാണ് ബ്ലാക്ക് ഫംഗസ് രോഗികളുടെ ചികില്‍സ വിലയിരുത്താന്‍ പ്രത്യേക സമിതി രൂപീകരിച്ചത്. എല്ലാദിവസവും വൈകുന്നേരം യോഗം ചേര്‍ന്ന് മരുന്ന് ലഭ്യത ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഇവര്‍ പരിശോധിക്കും. നിലവില്‍ 9 പേരാണ് ബ്ലാക്ക് ഫംഗസ് രോഗത്തിന് ചികില്‍സയിലുള്ളത്. ഇവര്‍ക്കായുള്ളത് 10 വയല്‍ മരുന്ന് മാത്രമാണ്. മരുന്ന് വൈകിയാല്‍ അത് ചികില്‍സയെ പ്രതികൂലമായി ബാധിക്കുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

Read Also  : തലസ്ഥാനത്ത് നിന്ന് 54 ലീറ്റർ വ്യാജ മദ്യം പിടികൂടി

രോഗികളുടെ എണ്ണം കൂടുകയാണെങ്കില്‍ മെഡിക്കല്‍ കോളജില്‍ പ്രത്യേക വാര്‍ഡ് തുറക്കും. ബ്ലാക്ക് ഫംഗസ് രോഗലക്ഷണങ്ങളോടെ ചികിൽസയിലിരിക്കെ ഇന്നലെ മരിച്ച ഹംസയ്ക്ക് ബ്ലാക്ക് ഫംഗസ് രോഗമാണെന്ന നിഗമനത്തിലാണ് ആരോഗ്യ വകുപ്പ്. രോഗ സ്ഥിരീകരണത്തിനായി സ്രവം പരിശോധനക്കെടുത്തിട്ടുണ്ട്. അതേസമയം കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആണ്.കടുത്ത പ്രമേഹരോഗിയായിരുന്നു ഹംസ.

shortlink

Related Articles

Post Your Comments

Related Articles


Back to top button